റ്റ ദിവസം കൊണ്ടാണ് വയനാട് സൂപ്പര്‍ സ്റ്റാറായി മാറിയത്. ടൂറിസം ഭൂപടത്തില്‍ അത്ര ചെറുതല്ലാത്ത സ്ഥാനം വഹിക്കുന്ന വയനാട് ഇനിമുതല്‍ രാഷ്ട്രീയ ഭൂപടത്തിലും ശ്രദ്ധേയമാകും. ഞായറാഴ്ച ട്വിറ്ററില്‍ ട്രെന്‍ഡിങ് നിരയില്‍ പലപ്പോഴും ഒന്നാമനാണ് വയനാട് .

ആഴ്ച കടന്നു നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ ഞായറാഴ്ച രാവിലെയാണ് എ.കെ ആന്റണിയുടെ നാവില്‍ നിന്ന് ആ പ്രഖ്യാപനമുണ്ടായത്. അപ്പോള്‍ മുതല്‍ രാജ്യം സംസാരിക്കുന്നത് വയനാടിനെക്കുറിച്ചാണ്. ചര്‍ച്ചകള്‍ പലവിധമാണ്. അതില്‍ പ്രധാനം രാഹുല്‍ അമേത്തിയില്‍ നിന്നും ഓടി രക്ഷപ്പെട്ടു എന്ന ആരോപണമാണ്. രണ്ടു സ്ഥലങ്ങളില്‍ മത്സരിക്കുന്നതിനെതിരെയുള്ള ജനവികാരവും വ്യക്തം. എന്നാല്‍ വര്‍ഗീയ വിഷം തുപ്പുന്ന ട്വീറ്റുകളുമുണ്ട്. വയനാടിനെ മിനി പാകിസ്താന്‍ എന്നുവരെ വളിച്ചവരുണ്ട്.

നരേന്ദ്രമോദി ഗുജറാത്ത് വിട്ട് യു.പിയിലെ വാരണാസിയില്‍ മത്സരിക്കുന്നത് ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. ഹിന്ദുക്കള്‍ ഭൂരിപക്ഷമുള്ള, ഹൈന്ദവ ചിന്തകളുടെ കേന്ദ്രങ്ങളിലൊന്നായ വാരണാസിയില്‍ നരേന്ദ്രമോദി മത്സരിക്കുന്നത് സുരക്ഷിത മണ്ഡലമായതിനാലാണ്, അതുപോലെ രാഹുലും സുരക്ഷിത മണ്ഡലം നോക്കി കേരളത്തിലേക്ക് പോന്നതാണ് എന്നാണ് മറ്റൊരു ട്വീറ്റില്‍ കണ്ടത്. സുല്‍ത്താന്‍ ബത്തേരിയില്‍ ഉത്തരേന്ത്യന്‍ ടെലിവിഷന്‍ ക്യാമറക്കു മുന്നില്‍വെച്ച് രാഹുല്‍ ബീഫ് ഫെസ്റ്റ് നടത്തുമോ എന്നും ചിലര്‍ ചോദിച്ചു.  20 മണ്ഡലങ്ങളിലും സെക്യുലര്‍ വോട്ടുകള്‍ നിര്‍ണായകമായ കേരളം തന്നെ രാഹുല്‍ തിരഞ്ഞെടുത്തതിനെ അഭിന്ദിക്കുന്ന പോസ്റ്റുകളുമുണ്ട്.

Content highlights: #Wayanad trending in twitter after the announcement of Rahul Gandhi as candidate