ക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി കമല്‍ഹാസന്‍ തമിഴകത്ത് പോരിനിറങ്ങിയിട്ട് ഒരു വര്‍ഷം പിന്നിടുന്നു. ഈ സമയത്ത് തന്നെയാണ് ലോക്സഭാ തിരഞ്ഞെടുപ്പും, തമിഴ്നാട്ടില്‍ ഇരുപതോളം നിയമസഭാ സീറ്റുകളിലേക്ക് ഉപതിരഞ്ഞെടുപ്പും നടക്കുന്നത്. കമല്‍ഹാസന്‍ മാതൃഭൂമിയുമായി സംസാരിക്കുകയാണ് തിരഞ്ഞെടുപ്പ് സാധ്യതകളെക്കുറിച്ച്.

- താങ്കള്‍ മത്സര രംഗത്ത് ഉണ്ടാകുമോ?

അത് തീരുമാനിക്കേണ്ടത് പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് കമ്മിറ്റിയാണ്. അവര്‍ തീരുമാനിക്കുന്നതിന് മുമ്പ് ഞാന്‍ എന്തെങ്കിലും മാധ്യമങ്ങളിലൂടെ പറയുന്നത് ശരിയല്ല. പാര്‍ട്ടിയാണ് ഒന്നാമത്തെക്കാര്യം. മക്കള്‍ നീതിമയ്യം ഒന്നാമത്തെപ്പാര്‍ട്ടിയായി മാറണം എന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള എല്ലാ വഴിയും തേടും. 

- ഡിഎംകെയും അണ്ണാ ഡിഎംകെയും പ്രകടന പത്രിക പുറത്തിറക്കി. ഒരുപാട് വാഗ്ദാനങ്ങള്‍ നല്‍കുന്നുണ്ട് അവര്‍ ജനങ്ങള്‍ക്ക്. താങ്കള്‍ക്ക് എന്താണ് ജനങ്ങളോട് പറയാനുള്ളത്. 

പറയുന്നതില് മിടുക്കന്‍മാരാണ് അവര്‍. അന്‍പത് കൊല്ലമായി ഈ പറച്ചില്‍ തന്നെയാണ്. ഞാന്‍ ചെറിയകുട്ടിയായിരുന്ന കാലം മുതല്‍ കേട്ട് കേട്ട് മടുത്തു എന്നതാണ് സത്യം. ചെയ്യാന്‍ കഴിയുന്നത് മാത്രം പറഞ്ഞാല്‍ മതി എന്നാണ് ജനങ്ങളും പറയുന്നത്. ദാരിദ്രം മാറ്റാന്‍ ഫ്രീയായി സ്‌കൂട്ടറും വാഷിങ്ങ് മെഷിനും അയ്യായിരം രൂപ ചിലവിനും കൊടുക്കലല്ല വഴി. ദാരിദ്രം നിരന്തരമായി ഇല്ലാതാക്കാനുള്ള വഴി കാണണം. തൊഴിലാണ് അതിന്റെ വഴി. ജനങ്ങള്‍ക്ക് ചെറിയ ചെറിക തുക നല്‍കുന്നത് നല്ല രീതിയല്ല. 

- പാര്‍ലമെന്റ് സീറ്റില്‍ വിജയിച്ചാല്‍ കേന്ദ്രത്തില്‍ എന്ത് നിലപാട് സ്വീകരിക്കും?

എല്ലാവരുടേയും വിചാരം ഇത് ആര് പ്രധാനമന്ത്രി ആകണം എന്ന് തീരുമാനിക്കുന്ന തിരഞ്ഞെടുപ്പ് മാത്രമാണ് ഇതെന്നാണ്. ആ ധാരണ തെറ്റാണ്. അതും ഒരു കാര്യമാണ്. അതൊരു വലിയ കാര്യമാക്കിയെടുത്തത് ഈ രണ്ട് കക്ഷികള്‍ മാത്രമാണ്. മൂന്നാമതൊരു ആശയവും ജനങ്ങള്‍ക്കുണ്ട് എന്ന് വ്യക്തമാകണം. അതിനുള്ള ശ്രമങ്ങളൊക്കെ നാട്ടില്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് നടക്കും. അതില്‍ എന്റെ പങ്കുണ്ടാകും.

Content Highlights: kamal haasan interview, Lok Sabha Election 2019, makkal neethi mayyam