തും ഒരു തിരഞ്ഞെടുപ്പ് കാലമായിരുന്നു. നഷ്ടപ്പെട്ട അധികാരക്കസേര തിരികെപ്പിടിക്കാന്‍ കോണ്‍ഗ്രസ് അരയും തലയും മുറുക്കിയിറങ്ങിയ കാലം. 1991 മെയ് 21. അന്ന് തമിഴ്നാട്ടിലെ ശ്രീപെരുമ്പത്തൂരിലാണ് കേണ്‍ഗ്രസ് പ്രചാരണം. 

രാജീവ് ഗാന്ധി പങ്കെടുക്കുന്ന റാലി. എന്നാല്‍ റാലിക്കിടെ രാജ്യം നടുങ്ങി. രാജീവ് ഗാന്ധി കൊല്ലപ്പെട്ടു. തേന്മൊഴി ഗായത്രി രാജരത്നം അഥവ തനു എന്ന സ്ത്രീ ആത്മഹത്യാ ബോംബര്‍ ആയി രാജീവ് ഗാന്ധിയെ കൊലപ്പെടുത്തി. പ്രസംഗ വേദിക്കരികിലുള്ള ഇന്ദിരാ ഗാന്ധിയുടെ പ്രതിമയില്‍ മാല അണിയിച്ചശേഷം രാജീവ് ഗാന്ധി വേദിക്കരികിലേക്കു നടന്നു. അവിടെ കാത്തു നില്‍ക്കുകയായിരുന്നു കൊലയാളികള്‍. സുരക്ഷാ പരിശോധന കഴിഞ്ഞ ആളുകള്‍ മാത്രമായിരുന്നു അവിടെ ഉള്ളത്. തിക്കിലും തിരക്കിലും സുരക്ഷാ ഭടന്മാരുടെ കണ്ണുവെട്ടിച്ച്, തനു തന്റെ ശരീരത്തില്‍ ചേര്‍ത്തു കെട്ടിയ ബോംബുമായി രാജീവിനരികിലേക്കെത്തി.

തിരക്കിട്ട് രാജീവിനടുത്തേക്ക് വന്ന തനുവിനെ സുരക്ഷാ ഉദ്യോഗസ്ഥയായ അനസൂയ തള്ളിമാറ്റി. പക്ഷേ രാജീവ് കയ്യുയര്‍ത്തി അനസൂയയെ തടയുകയായിരുന്നു. രാജീവിന്റെ കഴുത്തില്‍ ഹാരം അണിയിച്ചശേഷം, കാലില്‍ സ്പര്‍ശിക്കാനായി തനു കുമ്പിട്ടു. അവിടം പൊട്ടിച്ചിതറി. രാജീവ് ഗാന്ധിയും ചുറ്റുമുണ്ടായിരുന്നവരും ആ നിമിഷം വെന്തെരിഞ്ഞു.

എല്‍ടിടിഇ പ്രതികാരം തീര്‍ത്തതാണ്. സമാധാനത്തിനെന്നു പറഞ്ഞ് ശ്രീലങ്കയിലേക്ക് പോയ ഇന്ത്യന്‍ സേന അവിടം കുട്ടിച്ചോറാക്കിയെന്നാണ് പ്രഭാകരനും കൂട്ടാളികളും ആരോപിച്ചത്. കാത്ത് നില്‍ക്കുകയായിരുന്നു അവര്‍. നളിനി,മുരുകന്‍,പേരറിവാളന്‍,ശാന്തന്‍ തുടങ്ങി 26 പേരെ കോടതി കുറ്റക്കാരെന്ന് കണ്ട് ശിക്ഷ വിധിച്ചു. വര്‍ഷങ്ങള്‍ക്ക് ശേഷം രാജീവിന്റെ മകള്‍ പ്രിയങ്ക ജയിലിലെത്തി. നളിന് അടക്കമുള്ളവര്‍ക്ക് മാപ്പ് നല്‍കി. കൊലക്കയറില്‍ നിന്ന് തലനാരിഴയ്ക്കാണ് പ്രതിചേര്‍ക്കപ്പെട്ടവര്‍ രക്ഷപെട്ടത്. എന്നാല്‍ കഥ ഇപ്പോഴും തുടരുകയാണ്. 

Arputhammal

നിയമപ്പോരിന്റെ 28 വര്‍ഷങ്ങള്‍ക്കിപ്പുറവും നീതിക്കായി കേഴുകയാണ് പേരറിവാളന്റെ അമ്മ. അര്‍പ്പുതാമ്മാള്‍. ബോംബ് ഉണ്ടാക്കാന്‍ ബാറ്ററി വാങ്ങി എന്നതായിരുന്നു പേരറിവാളനെതിരായ കുറ്റം.  അപ്പോഴും ആ ബാറ്ററി എന്തിന് വങ്ങിയെന്ന് അവനറിയില്ലായിരുന്നു. ആ സത്യവും അന്വേഷണോദ്യോഗസ്ഥര്‍ തന്നെ പിന്നീട് പറഞ്ഞു. പക്ഷേ നീതി ഏതോ അകലത്താണ്. ചെയ്യാത്ത തെറ്റിന് കൗമാരവും യൗവ്വനവും ജയിലറക്കുള്ളില്‍ തീര്‍ന്നവന് താങ്ങാവന്‍ വാര്‍ദ്ധക്യത്തിലും അലയുകയാണ് അര്‍പ്പുതാമ്മാള്‍.

''രാജീവ് ഗാന്ധിയെന്നല്ല ആരും കൊല്ലപ്പെടരുത്. തെറ്റു ചെയ്തെങ്കില്‍ ശിക്ഷക്ഷിക്കുകയും വേണം. അറിയാത്ത തെറ്റിന് എന്തിനാണ് എന്റെ അറിവിനെ അഴികള്‍ക്കുള്ളില്‍ പിടിച്ചു വെക്കുന്നത്. ഒന്നുകില്‍ പുറത്തു വിടട്ടെ. അല്ലങ്കില്‍ തൂക്കിക്കൊല്ലട്ടെ.'' അഗ്‌നിയുണ്ട് അര്‍പ്പുതാമ്മാളിന്റെ വാക്കുകളില്‍.

പ്രതികളെ വിട്ടയക്കുന്ന കാര്യം ഗവര്‍ണറുടെ പരിഗണനയ്ക്ക് വിട്ടാണ് ആറ് മാസം മുന്‍പ് സുപ്രീം കോടതി പേരറിവാളന്റെ ഹര്‍ജി തീര്‍പ്പാക്കിയത്. തൊട്ടടുത്ത ദിവസം തമിഴ്നാട്ടിലെ മന്ത്രിസഭ പ്രത്യേക യോഗം ചേര്‍ന്ന്  രാജീവ് ഗാന്ധി വധക്കേസ് പ്രതികളെ ജയിലില്‍ നിന്ന് പുറത്തു വിടണം എന്ന് ആവശ്യപ്പെട്ട് പ്രമേയം പാസാക്കി.

Arputhammal

ആ പ്രമേയം ഗവര്‍ണര്‍ക്ക് കൈമാറുകയും ചെയ്തു. നിയമ വിദഗ്ധര്‍ രണ്ട് തരത്തിലാണ് അഭിപ്രായം പറയുന്നത്. ഒന്ന് സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനത്തെ ഗവര്‍ണര്‍ അംഗീകരിച്ചേ മതിയാവു. വേണമെങ്കില്‍ വ്യക്തത തേടി പ്രമേയം ഒരു തവണ തിരിച്ചയയ്ക്കാം. രണ്ടാമതും മന്ത്രിസഭ അഭിപ്രായം മാറ്റിയില്ലെങ്കില്‍ ആ തീരുമാനം അംഗീകരിക്കുകയേ വഴിയുള്ളു. പക്ഷേ ഇതിനൊന്നും നിശ്ചിത കാലപരിധി വ്യവസ്ഥയില്ല. 

രണ്ടാമത് മറ്റൊരു നിരീക്ഷണം കൂടി. സിബിഐ അന്വേഷിച്ച കേസായതിനാല്‍ ഗവര്‍ണര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം കൂടി പരിഗണിച്ചേ തീരുമാനം എടുക്കാന്‍ കഴിയു. രണ്ടായാലും തീരുമാനം നീണ്ട് പോകുകയാണ്. 

Arputhammal

നീതി തേടി തമിഴകത്ത് മനുഷ്യച്ചങ്ങല തീര്‍ത്തു അര്‍പ്പുതമ്മാളും പിന്തുണയ്ക്കുന്നവരും. തമിഴ്നാട്ടിലെ ഏഴ് പ്രധാന കേന്ദ്രങ്ങളിലാണ് ചങ്ങല തീര്‍ത്തത്. ദ്രാവിഡ കഴകവും വിടുതലൈ ചിരുതൈ കക്ഷികളും അമ്മ മക്കള്‍ മുന്നേറ്റ കഴകവും ഉള്‍പ്പെടെ സജീവമായി ചങ്ങലയില്‍ അണി ചേര്‍ന്നു. മറ്റുള്ളവര്‍ കൂടെയുണ്ടെന്ന് പറഞ്ഞു. പേരറിവാളന്‍ തെറ്റുകാരനല്ല എന്ന ഉറച്ച ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് അര്‍പ്പുതാമ്മാള്‍ നീതി തേടി ഇറങ്ങിയത്. ആ മുറവിളിക്ക് ഇന്ന് പ്രായം 28. വീണ്ടും തിരഞ്ഞെടുപ്പ് വരികയാണ്. ഇന്ത്യന്‍ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ദാരുണമായ ഒരു തിരഞ്ഞെടുപ്പ് കാലത്തിന്റെ ഓര്‍മ കൂടിയാണ് കടന്നു വരുന്ന ഓരോ തിരഞ്ഞെടുപ്പും. കോണ്‍ഗ്രസിനും പ്രിയങ്കാ ഗാന്ധിക്കുമെന്നപോലെ അര്‍പ്പുതാമ്മാളിനും. 

Content Highlights: Arputhammal Still Fighting For Her Son, 2019 Loksabha Elections