സംഘിയാവണമെങ്കില്‍ എന്നേ ആവാമായിരുന്നു, ഇത് അപവാദ പ്രചാരണം: എന്‍.കെ. പ്രേമചന്ദ്രന്‍

പരാജയപ്പെടുത്താന്‍ ഒരു മാര്‍ഗ്ഗവുമില്ല എന്ന് കണ്ടപ്പോള്‍ അപവാദങ്ങള്‍ പറഞ്ഞ് പരത്തുകയാണ് കൊല്ലത്ത് സി.പി.എം സ്വീകരിച്ചിക്കുന്ന തന്ത്രമെന്ന് എന്‍.കെ.പ്രേമചന്ദ്രന്‍. ബി.ജെ.പി ബന്ധം എന്ന ആരോപണവും അതിന്റെ ഭാഗം തന്നെയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഡിസംബര്‍ 27ന് നരേന്ദ്ര മോദിയവതരിപ്പിച്ച മുത്തലാഖ് ബില്ലിനെതിരെ ഞാനാണ് നിരാകരണപ്രമേയം അവതരിപ്പിച്ചത്. ആ ബില്ലിന്റെ വിവിധ വശങ്ങള്‍ ഞാന്‍ വിശകലനം ചെയ്തശേഷമാണ് ആ ബില്ലിന്റെ അപകടകരമായിട്ടുള്ള അവസ്ഥയെ സംബന്ധിച്ച് ആളുകള്‍ക്ക് ബോധ്യം ഉണ്ടായത്. അതിന്റെ പ്രാകൃത സ്വഭാവത്തെപറ്റി കൃത്യമായി ചൂണ്ടിക്കാണിച്ചുകൊണ്ട് ഞാന്‍ നടത്തിയ പ്രസംഗത്തിന് പൊതുസമൂഹത്തില്‍ വലിയ അംഗീകാരമുണ്ടായി. അങ്ങനെ ഞാന്‍ ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ നേടിയ സ്വീകാര്യത ഇല്ലാതാക്കാനാണ് എന്നെ അവര്‍ ഒരു സംഘിയാക്കി ചിത്രീകരിച്ചത്. കണ്ണൂരിലും വടകരയിലുമെല്ലാം സി.പി.എം ഈ തന്ത്രമാണ് ഉപയോഗിക്കുന്നത്. ചെങ്ങന്നൂരില്‍ അവരുടെ ഈ തന്ത്രം വിജയിച്ചതിനുശേഷം എല്ലായിടത്തും ഇത് പ്രയോഗിക്കാമെന്നാണ് അവര്‍ വിചാരിക്കുന്നത്. അങ്ങനെ ബി.ജെ.പിയിലേക്ക് മാറാനായിരുന്നുവെങ്കില്‍ കഴിഞ്ഞ 5 വര്‍ഷമായി ഏകാംഗപാര്‍ട്ടിയായിരുന്ന എനിക്ക് എപ്പോള്‍ വേണമെങ്കിലും പോകാമായിരുന്നുവെന്നും പ്രേമചന്ദ്രന്‍ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section