ഇടതുപക്ഷത്തെ 30 വെള്ളിക്കാശിന് ഒറ്റുകൊടുത്തയാളാണ് പ്രേമചന്ദ്രന്‍ : കെ.എന്‍.ബാലഗോപാല്‍

ഇടതുപക്ഷം ആരെയും ഒന്നുമാക്കി ചിത്രീകരിക്കുന്നില്ലെന്ന് കെ.എന്‍.ബാലഗോപാല്‍. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ജനങ്ങളാണ് ഓരോന്ന് മനസ്സിലാക്കുന്നത്. എന്നാല്‍ പ്രേമചന്ദ്രന്‍ എല്‍.ഡി.എഫില്‍ നിന്നും ഒരു മുന്നറിയിപ്പും കൂടാതെ തിരഞ്ഞെടുപ്പിന്റെ പതിനൊന്നാം മണിക്കൂര്‍ യു.ഡി.എഫിലേക്ക് പോയതിനെ ഞങ്ങള്‍ ശക്തമായി വിമര്‍ശിക്കാറുണ്ട്. വഞ്ചനയാണ് അവര്‍ കാണിച്ചത്.  മാത്രവുമല്ല കൊല്ലം ജില്ലയില്‍ എല്‍.ഡി.എഫിനെ തകര്‍ക്കാന്‍ വേണ്ടി ഉമ്മന്‍ ചാണ്ടിയുടെ ബുദ്ധിയും ഇതിന്റെ പിന്നിലുണ്ടെന്നും ബാലഗോപാല്‍ പറഞ്ഞു. തന്നെ സംഘപരിവാര്‍ അനുഭാവിയായി ചിത്രീകരിക്കാന്‍ ഇടതുപക്ഷം ശ്രമിക്കുന്നതായി എന്‍.കെ.പ്രേമചന്ദ്രന്‍ നേരത്തെ മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞിരുന്നു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section