രാഹുല്‍ കേരളത്തില്‍ മത്സരിക്കുന്നത് അമേഠിയിലെ പരാജയം ഉറപ്പാക്കിയതിനാല്‍: കെ.സുരേന്ദ്രന്‍

രാഹുല്‍ ഗാന്ധി കേരളത്തില്‍ മത്സരിക്കാന്‍ വന്നത് അമേഠിയിലെ പരാജയം ഉറപ്പാക്കിയതിനാലാണെന്ന് കെ.സുരേന്ദ്രന്‍. മാതൃഭൂമി ഡോട്ട് കോമിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നെഹ്രു കുടുംബത്തിന്റെ സ്വന്തം തട്ടകത്തില്‍ പരാജയപ്പെടുന്നവര്‍ക്ക് എങ്ങനെ യു.പിയിലേയും വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലേയും മറ്റ് സീറ്റുകള്‍ ലഭിക്കുമെന്നും അദ്ദേഹം ചോദിച്ചു.  ശബരിമല ഒരു പ്രധാനപ്പെട്ട വിഷയം തന്നെയാണ്. അതിന്റെ പ്രതിഫലനം തിരഞ്ഞെടുപ്പിലുണ്ടാവും. ഇരുമുന്നണികളും കടുത്ത നിരാശയിലും അമര്‍ഷത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

Most Commented
More from this section