കോഴിക്കോട്: മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷം ജനങ്ങള്‍ ആവേശത്തോടെ വോട്ടു ചെയ്യാനെത്തിയ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ ജില്ലകളില്‍ കനത്ത പോളിങ്. കോഴിക്കോട്, വടകര, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ 80 ശതമാനത്തിലേറെ പേര്‍ വോട്ടു ചെയ്യാനെത്തി. ഏറ്റവും കൂടുതല്‍ പോളിങ് നടന്ന മണ്ഡലം കണ്ണൂരാണ്. 83.05 ശതമാനമാണ് ഇവിടത്തെ പോളിങ് നില. തിരുവനന്തരപുരത്താണ് ഏറ്റവും കുറവ്- 73.45 ശതമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുപ്രകാരം ഇത്തവണ 77.68 ശതമാനമാണ് പോളിങ്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ (74.02%) 3.66 ശതമാനം പേരാണ് വോട്ടുചെയ്യാനെത്തിയത്. 

കേരള ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്ത മൂന്നാമത്തെ തിരഞ്ഞെടുപ്പാണ് ഇത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കു പ്രകാരം 1989 ല്‍ നടന്ന ഒമ്പതാമത് ലോക്‌സഭാ തിരഞ്ഞെടുപ്പിലാണ്  ഏറ്റവും കൂടുതല്‍ പേര്‍ വോട്ടു ചെയ്തത് -79.30. അടിയന്തിരാവസ്ഥക്കു ശേഷം 1977 ല്‍ നടന്ന തിരഞ്ഞെടുപ്പില്‍ 79.20 ശതമാനം പേരാണ് വോട്ടു ചെയ്തത്. 

പത്തനംതിട്ടയിലാണ് പോളിങ് ശതമാനത്തില്‍ ഏറ്റവും വര്‍ധനയുണ്ടായത്. 8.18 ശതമാനം അധികം പേരാണ് ഇത്തവണ അവിടെ വോട്ടു ചെയ്യാനെത്തിയത്. തൊട്ടുപിന്നില്‍ കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ ഗാന്ധി മത്സരിക്കുന്ന വയനാടാണ്- 7.03 ശതമാനം. ശശി തരൂരും കുമ്മനം രാജശേഖരനും സി.ദിവാകരനും മത്സരിക്കുന്ന തിരുവനന്തപുരത്ത് 4.76 ശതമാനം പേര്‍ അധികമായെത്തി.

പി.ജയരാജനും കെ.മുരളീധനും തമ്മില്‍ കടുത്ത മത്സരം കാഴ്ചവെച്ച വടകരയിലാണ് വോട്ടിങ് ശതമാന വര്‍ധനയില്‍ ഏറ്റവും പിന്നാക്കം പോയത്. 2014 ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 0.87 ശതമാനം  പേര്‍ മാത്രമേ ഇത്തവണ ഇവിടെ കൂടുതല്‍ വോട്ടു ചെയ്യാനെത്തിയുള്ളൂ. ആലപ്പുഴ, പൊന്നാന്നി, കോഴിക്കോട്, കണ്ണൂര്‍  മണ്ഡലങ്ങളില്‍ വര്‍ദ്ധനവ് രണ്ടു ശതമാനത്തില്‍ താഴെ മാത്രമാണ്.

2014 2019
74.02% 77.68%

ആലപ്പുഴയും ചാലക്കുടിയും ആലത്തൂരുമടക്കം എട്ട് മണ്ഡലങ്ങളില്‍ പോളിങ് എണ്‍പത് ശതമാനം കടന്നു.  

മണ്ഡലങ്ങള്‍

2019

2014

കൂടിയത്

തിരുവനന്തപുരം 73.45% 68.69% 4.76%
ആറ്റിങ്ങല്‍ 74.23% 68.77% 5.46%
കൊല്ലം 74.36% 72.12% 2.24%
മാവേലിക്കര 74.09% 71.35% 2.74%
പത്തനംതിട്ട 74.19% 66.01% 8.18%
ആലപ്പുഴ 80.09% 78.78% 1.31%
കോട്ടയം  75.29% 71.70% 3.59%
ഇടുക്കി 76.26% 70.66% 5.6%
എറണാകുളം 77.54%  73.56% 3.98%
ചാലക്കുടി 80.44% 76.94% 3.5%
തൃശൂര്‍ 77.86% 72.15% 5.71%
പാലക്കാട് 77.67% 75.39% 2.28%
ആലത്തൂര്‍ 80.33%  76.45% 3.88%
പൊന്നാന്നി 74.96% 73.83% 1.13%
മലപ്പുറം 75.43% 71.27% 4.16%
കോഴിക്കോട് 81.47% 79.80% 1.67%
വടകര 82.48% 81.61% 0.87%
വയനാട് 80.31% 73.28% 7.03%
കണ്ണൂര്‍ 83.05%  81.32% 1.73%
കാസര്‍ഗോഡ്‌ 80.57%    78.49% 2.08%

content highlights: poll percentage in Lok sabha election 2019