തിരുവനന്തപുരം: എൽ.ഡി.എഫ്. സ്ഥാനാർഥി വി.കെ.പ്രശാന്തിന്റെ രണ്ടാം ദിവസത്തെ പര്യടനം മലമുകളിൽനിന്നാരംഭിച്ചു. സ്ഥാനാർഥിയുടെ വാഹനത്തിനു പുറകിലായി പ്രവർത്തകർ ഇരുചക്രവാഹനങ്ങളിൽ അകമ്പടിയേകി. വാഹനപര്യടനം മണികണ്ഠേശ്വരത്ത് എൽ.ഡി.എഫ്. നിയോജക മണ്ഡലം കമ്മിറ്റി ചെയർമാൻ മാങ്കോട് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. പ്രശാന്തിന്റെ വിജയത്തിനായി കൊല്ലം നഗരസഭയിൽനിന്ന് ദീപാ തോമസിന്റെ നേതൃത്വത്തിൽ ഏഴംഗസംഘവുമെത്തിയിരുന്നു.

ചീനിക്കോണത്തെത്തി വോട്ട് ചോദിച്ചു. കുക്കംപാറ, പന്തുകളം, പുള്ളിത്തറ എന്നിവിടങ്ങളിലെ സ്വീകരണത്തിനുശേഷം അദ്ദേഹം മുക്കോലയിലെത്തി വോട്ട് അഭ്യർഥിച്ചു. കാച്ചാണി, എ.കെ.ജി. നഗർ, കീഴിക്കോണം, മണലയം, കുറ്റിയാംമൂട്, കല്ലിംഗവിള, നെട്ടയം, സി.പി.ടി., സൂര്യനഗർ, പാപ്പാട്, കുളത്തിൻകര, ചിത്രാനഗർ എന്നിവിടങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി.

കൊടുവായൂർ, വെൺമണലിൽ, കല്ലുമല, വിവേകാനന്ദ ലെയ്ൻ, കോൺടിനെന്റൽ ഗാർഡൻ, ചെമ്പുക്കോണം ലെയ്ൻ, വാഴോട്ടുകോണം ജങ്ഷൻ, കടിയക്കോണം ലെയ്ൻ, മസ്ജിദ് ലെയ്ൻ, വയലിക്കട, മൂന്നാംമൂട്, മഞ്ചൻപാറ, പഞ്ചമി ലെയ്ൻ, അരുവിക്കോണം, ആലുവിള, പാണാങ്കര, വെള്ളൈക്കടവ് എന്നിവിടങ്ങളിലാണ് പിന്നീട് സ്വീകരണം ഒരുക്കിയിരുന്നത്.

തുടർന്ന് പുല്ലുവിളാകം, പന്തുകളത്തിലൂടെ കടന്നുപോയ പര്യടനം കൊടുങ്ങാനൂർ ജങ്ഷനിൽ സമാപിച്ചു.