തിരുവനന്തപുരം:  വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ അട്ടിമറിയെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം. മേയര്‍ വി.കെ പ്രശാന്ത് വട്ടിയൂര്‍ക്കാവില്‍ വിജയിക്കുമ്പോള്‍ ബിജെപിക്ക് വലിയ തിരിച്ചടിയുണ്ടാകുമെന്നും സര്‍വെ പറയുന്നു.

വി.കെ പ്രശാന്തിന് 41 ശതമാനം വോട്ട് ലഭിക്കുമ്പോള്‍ യുഡിഎഫിന്റെ കെ.മോഹന്‍കുമാറിന് 37 ശതമാനം വോട്ട് മാത്രമേ നേടാനാകൂ.

അതേസമയം, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും രണ്ടാമതെത്തിയ ബിജെപി കേവലം 20 ശതമാനം വോട്ടിലേക്ക് വീഴുമെന്നാണ് പ്രവചനം.

Content Highlights: Setback for BJP in Vattiyoorkkavu