തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിക്ക് പ്രതീക്ഷിച്ച ഒരു പ്രകടനം കാഴ്ചവെക്കാനായില്ലെന്ന് മുതിര്‍ന്ന നേതാവ് ഒ.രാജഗോപാല്‍ എം.എല്‍എ. സ്ഥാനാര്‍ഥിയുടെ പകിട്ട് ഒരു പ്രശ്‌നമാണ്. ഒരു ചെറുപ്പക്കാരനെ വച്ച് നോക്കാമെന്ന ഒരു പരീക്ഷണം നോക്കി. പ്രതീക്ഷിച്ച പ്രകടനം കാഴ്ചവെക്കാനായില്ല. കാരണങ്ങള്‍ പലതാണ്.

സ്ഥാനാര്‍ഥി നിര്‍ണയവും അതില്‍ ഒരു പ്രധാന കാരണമാണ്. ബിജെപിയെ സംബന്ധിച്ച് നല്ല മത്സരം കാഴ്ചവെക്കാന്‍ കഴിയുന്ന മണ്ഡലമാണ്. ആര്‍എസ്എസ് സജീവമായിരുന്നില്ല എന്ന ആരോപണത്തിന് അവര്‍ സഹായിക്കാനുണ്ടാകും. എത്രത്തോളം നമ്മള്‍ ഗൗരവമായി കാണുന്നോ അതിന് അനുസരിച്ച് അവര്‍ സജീവമാകുമെന്നായിരുന്നു രാജഗോപാലിന്റെ മറുപടി. 

മുതിര്‍ന്ന പ്രചാരകനായിരുന്ന കുമ്മനത്തോട് ഒരു മമതയുണ്ടാകുന്നത് സ്വാഭാവികതയല്ലേ. സുരേഷും സംഘത്തിന്റെ ആള്‍ തന്നെയാണ്. ഏറെക്കാലം പ്രചാരകനായിരുന്ന ആളല്ലല്ലോ എന്നും അദ്ദേഹം പറഞ്ഞു.

Content Highlights: Youth candidate was an experiment