തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ സ്ഥാനാര്‍ഥിത്വ വിവാദത്തില്‍ പ്രതികരിച്ച് എന്‍ പീതാംബരക്കുറുപ്പ്. പ്രതിഷേധങ്ങളും ആരോപണങ്ങളും ആസൂത്രിതമാണ്. തന്റെ പാര്‍ട്ടിയിലെ ചിലരും സി പി എമ്മുകാരും ഉള്‍പ്പെടെയാണ് തനിക്കെതിരെ പ്രചാരണം നടത്തുന്നതെന്ന് അദ്ദേഹം മാതൃഭൂമി ന്യൂസിനോടു പറഞ്ഞു.  

വട്ടിയൂര്‍ക്കാവില്‍ തനിക്ക് വിജയസാധ്യതയുണ്ട്. താന്‍ വൃദ്ധനാണെന്ന് പ്രചരിപ്പിക്കുന്നവര്‍ സ്വന്തം അച്ഛനെ വീട്ടില്‍നിന്ന് ഇറക്കിവിടുന്ന ശീലമുള്ളവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ പരിഗണിക്കണമെന്ന അഭ്യര്‍ഥന നേതാക്കന്മാര്‍ക്കു മുന്നില്‍വെച്ചിട്ടുണ്ട്. വിളക്ക് കത്തിച്ചുവെക്കുന്നിടത്ത് ഈച്ച, പൂച്ചി, ചെല്ലി, കരിവണ്ട്,കൊതുക് തുടങ്ങിയ പ്രാണികള്‍ ആരും വിളിക്കാതെ വരും. അവര്‍ വിളക്ക് അണയ്ക്കാന്‍ ശ്രമിക്കും. പക്ഷെ വിളക്ക് കത്തിയെരിയും. ഭീഷണി ഭയക്കുന്ന ആളല്ല താന്‍. തടിയുടെ വലിപ്പം കണ്ട് ഉളിയെറിഞ്ഞ് ഓടുന്ന തച്ചനല്ല താനെന്നും അദ്ദേഹം പറഞ്ഞു.

content highlights: n peethambara kurup on vattiyoorkavu byelection candidature