തിരുവനന്തപുരം: വട്ടിയൂർക്കാവിൽ എന്നെ ഒഴിവാക്കിയതിന്റെ കാരണമറിയില്ല. മണ്ഡലം, ജില്ല, സംസ്ഥാന കമ്മിറ്റികൾ പേരയച്ചിരുന്നതാണ്. പിന്നെ എന്താണു സംഭവിച്ചതെന്നറിയില്ല. ഒരാളെയല്ലേ പരിഗണിക്കാൻ പറ്റൂ. ലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം ഘടകമല്ല. ഞാൻ മുമ്പും പരാജയപ്പെട്ടിട്ടുണ്ട്. പാർട്ടി തീരുമാനം അംഗീകരിക്കുമെന്നു നേരത്തേ പറഞ്ഞതാണ്. പുതിയ ആളുകൾ കടന്നുവരുന്നത് സ്വാഗതാർഹമാണ്. സുരേഷിന്റെ സ്ഥാനാർഥിത്വം അംഗീകരിക്കുന്നു. ഏറ്റവും ശക്തനായ സ്ഥാനാർഥിയാണ് അദ്ദേഹം. സുരേഷിന്റെ വിജയത്തിന് ത്യാഗംസഹിച്ചും പ്രവർത്തിക്കും.-കുമ്മനം രാജശേഖരൻ

ഞാൻ സ്ഥാനാർഥിമാത്രം

കുമ്മനം രാജശേഖരൻ നയിക്കുന്ന തിരഞ്ഞെടുപ്പിലെ സ്ഥാനാർഥി മാത്രമാണ് ഞാൻ. അദ്ദേഹം മത്സരിക്കാത്തതിൽ അണികൾക്ക് ആശയക്കുഴപ്പമില്ല. കുമ്മനം മത്സരിക്കണമെന്നായിരുന്നു ആഗ്രഹിച്ചത്. ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചാൽ വിജയം ഉറപ്പാണ്. ആറുവർഷമായി പാർട്ടി ജില്ലാ പ്രസിഡന്റെന്ന നിലയിൽ കുമ്മനത്തിന്റെയും ഒ. രാജഗോപാലിന്റെയും ഒപ്പം പ്രവർത്തിച്ചു. വട്ടിയൂർക്കാവിലെ സാഹചര്യവും പല മാനദണ്ഡങ്ങളുമാണ് പാർട്ടി പരിഗണിച്ചത്. പാർട്ടി തീരുമാനിക്കുന്ന സ്ഥാനാർഥിയെ അംഗീകരിക്കുന്നതാണ് കീഴ്‌വഴക്കം.-എസ്. സുരേഷ്

content highlights:  kummanam rajasekharan on vattiyoorkavu candidature