തിരുവനന്തപുരം: ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദനെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍ എം.പി. വറ്റി വരണ്ട  വി.എസിന്റെ തലയില്‍നിന്ന് എന്ത് ഭരണപരിഷ്‌കാരമാണ് വരാനിരിക്കുന്നതെന്ന് അദ്ദേഹം ചോദിച്ചു.

വി.എസ്. ഭരണപരിഷ്‌കാര കമ്മിഷന്‍ ചെയര്‍മാനായപ്പോള്‍ താന്‍ ഒരുപാട് പ്രതീക്ഷിച്ചു. വളരെ ചെറുപ്പക്കാരനായ അദ്ദേഹം ചെയര്‍മാനാവുമ്പോള്‍ നാട്ടില്‍ എന്തൊക്കെയോ സംഭവിക്കുമെന്നായിരുന്നു പ്രതീക്ഷയെന്ന് സുധാകരന്‍ പരിഹാസരൂപേണ പറഞ്ഞു.

വട്ടിയൂര്‍ക്കാവിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥി കെ. മോഹന്‍കുമാറിന്റെ തിരഞ്ഞെടുപ്പ് പ്രചാരണസമ്മേളനത്തില്‍ കുടപ്പനക്കുന്നില്‍ സംസാരിക്കുകയായിരുന്നു സുധാകരന്‍.

Content Highlights: Congress leader K.Sudhakaran by insult VS Achuthanandan