തിരുവനന്തപുരം: മണ്ഡലത്തിലെ വോട്ടർമാരെ നേരിൽ കാണാനുള്ള തിരക്കിലായിരുന്നു വ്യാഴാഴ്ച വട്ടിയൂർക്കാവിലെ യു.ഡി.എഫ്. സ്ഥാനാർഥി കെ.മോഹൻകുമാർ. പേരൂർക്കടയിൽ വ്യാപാരസ്ഥാപനങ്ങളിലും ചന്തയിലുമെത്തി വോട്ടഭ്യർഥിച്ചു.

ഇവിടെ ചന്ത നവീകരണത്തിന്റെ കാര്യം പ്രധാന പ്രശ്നമാണെന്ന് അദ്ദേഹം പറഞ്ഞു. അതിനുശേഷം ലോ അക്കാദമിയിൽ വിദ്യാർഥികളെ കാണാനെത്തി. കെ.എസ്.യു.-യൂത്ത് കോൺഗ്രസ് പ്രവർത്തകരും വോട്ടഭ്യർഥിക്കാൻ സ്ഥാനാർഥിക്കൊപ്പം ഉണ്ടായിരുന്നു. തുടർന്ന് മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിലെ വീടുകളിലും കടകളിലും കയറി വോട്ടഭ്യർഥിച്ചു.

ഉച്ചയ്ക്കുശേഷം നാലുമണിയോടെ കുടപ്പനക്കുന്നിൽ മഹിളാ കോൺഗ്രസിന്റെ വനിതാ നേതൃസംഗമത്തിൽ പങ്കെടുത്തു. ബാപ്പുജി ഗ്രന്ഥശാലയിൽ തിരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുത്ത ശേഷം പ്രവർത്തകരോടൊപ്പം അഞ്ചരയോടെ നന്തൻകോട്, ദേവസ്വം ബോർഡ് ഭാഗങ്ങളിൽ വോട്ടഭ്യർഥന നടത്തി. കാച്ചാണിയിൽ കുടുംബയോഗത്തിൽ പങ്കെടുത്തു. പട്ടം, വലിയവിള മണ്ഡലം കൺവെൻഷനുകളിലും പങ്കെടുത്തു. പട്ടത്ത് മുൻ കെ.പി.സി.സി. പ്രസിഡന്റ് എം.എം.ഹസനും വലിയവിളയിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറി തമ്പാനൂർ രവിയും ഉദ്ഘാടനം ചെയ്തു.

Content Highlight: vattiyoorkavu by election 2019, UDF candidate Mohankumar