കാസർകോട്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ 198 ബൂത്തുകളിൽ 101 പ്രശ്നസാധ്യത ബൂത്തുകളുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണ. ഇതിൽ 17 എണ്ണം അതിർത്തി പ്രദേശങ്ങളിലേതാണ്.

ഇതടക്കം മൊത്തം ബൂത്തുകളുടെ പത്തുശതമാനം ബൂത്തുകളിൽ വെബ് കാസ്റ്റിങ് നടത്തുമെന്നും അദ്ദേഹം പറഞ്ഞു. കളക്ടറേറ്റിൽ ചേർന്ന തിരഞ്ഞെടുപ്പ് അവലോകന യോഗത്തിനുശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.