കാസര്‍കോട്: മഞ്ചേശ്വരത്ത് സി പി എം സ്ഥാനാര്‍ഥിയായി സംസ്ഥാന സമിതി അംഗം സി എച്ച് കുഞ്ഞമ്പു തന്നെ മത്സരിച്ചേക്കും. ജില്ലാ സെക്രട്ടേറിയേറ്റ് യോഗം കുഞ്ഞമ്പുവിന്റെ പേരാണ് നിര്‍ദേശിച്ചത്‌. ഔദ്യോഗികപ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടാകും.

മഞ്ചേശ്വരം സ്വദേശിയും മുന്‍ എം എല്‍ എയുമാണ് കുഞ്ഞമ്പു. മണ്ഡലത്തില്‍ കുഞ്ഞമ്പുവിനുള്ള സ്വാധീനം ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ച് മുസ്ലിം ലീഗില്‍ ഉയര്‍ന്നിരിക്കുന്ന വിവാദം കുഞ്ഞമ്പുവിനെ സ്ഥാനാര്‍ഥിയാക്കുന്നതിലൂടെ അനുകൂലമാക്കാനാകുമെന്നാണ് സി പി എം കണക്കുകൂട്ടുന്നത്. 

2006ല്‍ ചെര്‍ക്കളം അബ്ദുള്ളയെ പരാജയപ്പെടുത്തിയ കുഞ്ഞമ്പുവിന്റെ വ്യക്തിപ്രഭാവം പുതിയസാഹചര്യത്തില്‍ ഗുണകരമാകുമെന്നാണ് സിപിഎം പ്രതീക്ഷ.

content highlights: cpm's ch kunhambu likely to be contested from manjeswar