മഞ്ചേശ്വരം: മഞ്ചേശ്വരത്തെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ശങ്കര്‍ റൈ കപടഹിന്ദുവാണെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാമര്‍ശത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. 

പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ കപടഹിന്ദു പരാമര്‍ശം അല്‍പത്തരമാണ്-  പിണറായി മഞ്ചേശ്വരത്ത് പറഞ്ഞു. 

ഹിന്ദുവിന്റെ അട്ടിപ്പേറവകാശം ആരെങ്കിലും ചെന്നിത്തലയുടെ കക്ഷത്ത് വെച്ചുകൊടുത്തിട്ടുണ്ടോ? ശങ്കര്‍ റൈയെ പോലെ ഒരാള്‍ കപടഹിന്ദുവാണെന്ന് പറയാനുള്ള അല്‍പത്തരം ചെന്നിത്തലയ്ക്ക് എങ്ങനെയാണ് വന്നത്? ഉപതിരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കാന്‍ ശ്രമം നടക്കുന്നുവെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. 

content highlights: chief minister pinarayi vijayan criticises ramesh chennithala