തിരുവനന്തപുരം: എറണാകുളത്ത് യുഡിഎഫ് മികച്ച വിജയം നേടുമെന്ന് മാതൃഭൂമി ന്യൂസ്-ജിയോവൈഡ് എക്‌സിറ്റ് പോള്‍ പ്രവചനം. ഡിസിസി പ്രസിഡന്റും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ ടി.ജെ വിനോദ് അഞ്ച് ശതമാനത്തോളം വോട്ട് അധികം നേടി വിജയിക്കുമെന്നാണ് എക്‌സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നത്.

ടി.ജെ വിനോദിന് 44 ശതമാനം വോട്ട് പ്രവചിക്കുമ്പോള്‍ എല്‍ഡിഎഫിന് 39 ശതമാനം വോട്ടാണ് പറയുന്നത്. എന്‍ഡിഎ 15 വോട്ട് നേടിയേക്കാമെന്നാണ് സര്‍വെയുടെ പ്രവചനം. ഹൈബി ഈഡന്‍ ലോക്‌സഭയിലേക്ക് വിജയിച്ചതോടെയാണ് എറണാകുളം നിയമസഭാ സീറ്റില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.

Content Highlights: UDF may get 44 % vote