ചേർത്തല: യു.ഡി.എഫ്. സ്ഥാനാർഥി ഷാനിമോൾ ഉസ്മാന്റെ കൈയിൽ 2,30000 രൂപയും 140 ഗ്രാം സ്വർണവുമെന്ന് നാമനിർദേശ പത്രികയിലെ സത്യവാങ്മൂലം. ഭർത്താവിന്റെ കൈയിൽ 74,000 രൂപയുണ്ട്.

വിവിധ ബാങ്കുകളിലെ നിക്ഷേപവും സ്വർണത്തിന്റെ മൂല്യവും മറ്റ്‌ സ്വത്തുക്കളും ഉൾപ്പെടെ ഷാനിമോൾക്ക്‌ 80 ലക്ഷത്തിന്റെ ആസ്തിയുണ്ടെന്നും ഭർത്താവിന് 70 ലക്ഷം രൂപയുടെ ആസ്തിയുണ്ടെന്നും സത്യവാങ്മൂലത്തിൽ പറഞ്ഞിട്ടുണ്ട്.

ഇതിനൊപ്പം സ്ഥാനാർഥിക്ക് 15.9 ലക്ഷം രൂപയുടെയും ഭർത്താവിന്‌ 3.75 ലക്ഷം രൂപയുടെയും ബാധ്യതയുണ്ട്. ഷാനിമോളുടെ പേരിൽ നിലവിൽ ക്രിമിനൽ കേസുകളൊന്നുമില്ലെന്നും സത്യവാങ്മൂലത്തിൽ പറയുന്നു.

Content Highlights: Shanimol Usman UDF Candidate