അരൂര്‍: വോട്ടെണ്ണലിന്റെ ആദ്യാവസാനം നിലനിന്ന സസ്‌പെന്‍സിനൊടുവില്‍ അരൂര്‍ യു.ഡി.എഫിന്റെ ഷാനിമോള്‍ ഉസ്മാന്‍ പിടിച്ചെടുത്തു.1992 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് അവര്‍ ഇടതുമുന്നണി സ്ഥാനാര്‍ഥി മനു സി. പുളിക്കലിനെ പരാജയപ്പെടുത്തിയത്. നാലു വോട്ടിങ് മെഷീനുകള്‍ കൂടി എണ്ണാന്‍ ബാക്കിയുള്ളതിനാല്‍ ഔദ്യോഗിക ഫലം പുറത്തുവന്നിട്ടില്ല. 

വോട്ടെണ്ണലിന്റെ ആദ്യ ഘട്ടത്തിലൊഴികെ ബാക്കിയെല്ലായ്‌പ്പോളും ഷാനിമോള്‍ ഉസ്മാന്‍ ഭൂരിപക്ഷം നിലനിര്‍ത്തിയിരുന്നു. എന്നാല്‍ ആയിരത്തില്‍ താഴെ മാത്രം വോട്ടുകളുടെ ഭൂരിപക്ഷം എതു നിമിഷവും മാറിമറിയാം എന്ന നിലയില്‍ മുന്നേറിയപ്പോള്‍ തിരഞ്ഞെടുപ്പ് ഫലം ആകാംഷയുടെ മുള്‍മുനയിലായി. അവസാന ഘട്ടത്തില്‍ ഭൂരിപക്ഷം ക്രമേണ ഉയരുകയും രണ്ടായിരം കടക്കുകയും ചെയ്തു.

67800 പരം വോട്ടുകളാണ് ഷാനിമോള്‍ ഉസ്മാന്‍ നേടിയത്. 65900 ഓളം വോട്ടുകളാണ് മനു സി. പുളിക്കലിന് ലഭിച്ചത്. 

Content Highlights: kerala byelection 2019, shanimol usman wins in aroor