കൊച്ചി:  ഇടതുപക്ഷം ഭരിക്കുമ്പോള്‍ ഉപതിരഞ്ഞെടുപ്പില്‍ സിറ്റിങ് സീറ്റ് നഷ്ടമാകുന്നത് ഇതാദ്യമെന്ന് അഡ്വ. ജയശങ്കര്‍. അരൂരിലെ ഷാനിമോള്‍ ഉസ്മാന്റെ വിജയത്തെക്കുറിച്ച് പൂതനാ മോക്ഷം എന്ന തലക്കെട്ടില്‍ ഫെയ്‌സ്ബുക്കിലിട്ട പോസ്റ്റിലാണ് അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.

ഇടതുപക്ഷത്തിന്റെ പൊന്നാപുരം കോട്ടയാണ് അരൂര്‍. അവിരാ തരകനും ഗൗരിയമ്മയും പിഎസ് ശ്രീനിവാസനും എഎം ആരിഫുമൊക്കെ ജയിച്ച മണ്ഡലം. അരൂരിലെ ചുവന്ന മണ്ണില്‍ ത്രിവര്‍ണ്ണ പതാക പറപ്പിച്ചൂ ഷാനിമോള്‍.

മരാമത്ത് മന്ത്രി സുധാകരന്റെ വാമൊഴി വഴക്കമാണ് ഷാനിമോളുടെ വിജയം സുസാധ്യമാക്കിയത്. അക്ഷരാര്‍ത്ഥത്തില്‍, പൂതനാ മോക്ഷമെന്നും അദ്ദേഹം പറയുന്നു.

Content Highlights: Shanimol's victory credit goes to G Sudhakaran