ചണ്ഡീഗഢ്:  ഹരിയാണ മുഖ്യമന്ത്രിയായി മനോഹര്‍ ലാല്‍ ഖട്ടര്‍ ഇന്ന്(ഞായറാഴ്ച )സത്യപ്രതിജ്ഞ ചെയ്യും. ഞായറാഴ്ച ഉച്ചയ്ക്കു ശേഷം 2.15 ഓടെ ഹരിയാണാ രാജ്ഭവനിലായിരിക്കും സത്യപ്രതിജ്ഞ. 

ഉപമുഖ്യമന്ത്രിയായി ജെ.ജെ.പി നേതാവ് ദുഷ്യന്ത് ചൗട്ടാലയും സത്യപ്രതിജ്ഞ ചെയ്യും. സര്‍ക്കാര്‍ രൂപവത്കരണത്തിനായി ഗവര്‍ണര്‍ സത്യദേവ് നാരായണ ആര്യ ശനിയാഴ്ച ഖട്ടറെ ക്ഷണിച്ചിരുന്നു. 

53 വര്‍ഷത്തിനിടെ ഇതാദ്യമായാണ് സംസ്ഥാനത്ത് ഒരു കോണ്‍ഗ്രസ് ഇതര മുഖ്യമന്ത്രിക്ക് ഭരണത്തുടര്‍ച്ച ലഭിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് തനിച്ച് കേവലഭൂരിപക്ഷം ലഭിച്ചിരുന്നില്ല.

ഇതേത്തുടര്‍ന്ന് ജെ.ജെ.പിയുടെ പിന്തുണയോടെയാണ് ഖട്ടര്‍ സര്‍ക്കാര്‍ രൂപവത്കരിക്കുന്നത്. 90 അംഗ നിയമസഭയില്‍ 40 സീറ്റാണ് ബി.ജെ.പിക്ക് ലഭിച്ചത്. 10 സീറ്റാണ് ജെ.ജെ.പി നേടിയത്. കേവലഭൂരിപക്ഷത്തിന് 46 സീറ്റുകളാണ് വേണ്ടത്.

content highlights: manohar lal khattar to take oath as haryana chief minister today