കോഴിക്കോട്: ത്രിപുരയില്‍ ബി ജെ പിയോട് കനത്ത പരാജയം ഏറ്റുവാങ്ങിയ സിപിഎമ്മിന് സാമൂഹികമാധ്യമങ്ങളില്‍ ട്രോള്‍മഴ. സി പി എമ്മിന്റെ 25 വര്‍ഷത്തെ തുടച്ചയായ ഭരണത്തെയാണ് ഇക്കുറി ബി ജെ പി നിലംപരിശാക്കിയത്. അതോടെ ട്രോളന്മാര് രംഗത്തെത്തുകയായിരുന്നു.
സി പി എമ്മിനെ മാത്രമല്ല മൂന്നുസംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിലും മികച്ച പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിക്കാത്ത കോണ്‍ഗ്രസിനെയും ട്രോളന്മാര് വെറുതെ വിട്ടിട്ടില്ല.










