കുമാരസ്വാമി രാഹുല്‍ഗാന്ധി കൂടിക്കാഴ്ച ഇന്ന്

കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെ.ഡി.എസ് മന്ത്രി സ്ഥാനങ്ങള്‍ വീതം വയ്ക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാന്‍ എച്ച്.ഡി കുമാരസ്വാമി രാഹുല്‍ ഗാന്ധിയുമായി ഡല്‍ഹിയില്‍ കൂടിക്കാഴ്ച നടത്തും. എത്ര മന്ത്രി സ്ഥാനങ്ങള്‍, ഏതൊക്കെ വകുപ്പുകള്‍, ഉപമുഖ്യമന്ത്രി പദവികള്‍ ആര്‍ക്കൊക്കെ? ഇക്കാര്യങ്ങളില്‍ ധാരണയിലെത്താനുള്ള ശ്രമമാണ് കുമാരസ്വാമി  രാഹുല്‍ ഗാന്ധി കൂടിക്കാഴ്ചയില്‍ ഉണ്ടാവുക. ഉച്ചതിരിഞ്ഞ് 3.30നാണ് ഇരുവരും കാണുക. 4.30ന് സോണിയ ഗാന്ധിയുമായും കുമാരസ്വാമി കൂടിക്കാഴ്ച നടത്തും. കുമാരസ്വാമിയുടെ സത്യപ്രതിജ്ഞയ്ക്കു മുമ്പ് മന്ത്രിസ്ഥാനങ്ങള്‍ സംബന്ധിച്ച് ധാരണയിലെത്താനാണ് ഇരു പാര്‍ട്ടികളുടെയും ശ്രമം. അതേസമയം ഉപമുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ ഭിന്നതയെന്നാണ് സൂചന.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section