കര്‍ണാടക; മന്ത്രിസഭയില്‍ ഇരുകക്ഷികള്‍ക്കും തുല്യപ്രാധാന്യം

ബെംഗളൂരു: ബുധനാഴ്ച അധികാരമേല്‍ക്കുന്ന കുമാരസ്വാമി മന്ത്രിസഭയില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും തുല്യ പ്രാതിനിധ്യം ഉണ്ടാകും. മലയാളി എം.എല്‍.എമാരായ കെ.ജി ജോര്‍ജിനും യു.ടി ഖാദറിനും മന്ത്രിസഭയില്‍ ഇടം കിട്ടുമെന്ന് ഏറെക്കുറേ ഉറപ്പാണ്. കീഴടങ്ങി നാണം കെട്ട ബി.ജെ.പി ഓപ്പറേഷന്‍ താമരയുമായി ഇറങ്ങാതിരിക്കാന്‍ വിശ്വാസ വോട്ട് സത്യപ്രതിജ്ഞ കഴിഞ്ഞയുടന്‍ തന്നെ ഉണ്ടാകും. കുമാരസ്വാമി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നതിനൊപ്പം മുഴുവന്‍ മന്ത്രിമാരും ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യില്ലെങ്കിലും ജെ.ഡി.എസിലെയും കോണ്‍ഗ്രസിലെയും പ്രധാനികള്‍ ചുമതലയേല്‍ക്കും. ജെ.ഡി.എസ്  കോണ്‍ഗ്രസ് മന്ത്രിസഭയിലെ എം.എല്‍.എമാരെ പിടിച്ചു നിര്‍ത്തുന്ന കോണ്‍ഗ്രസ് നേതാവ് ഡി.കെ ശിവകുമാറിന് തന്ത്രപ്രധാന വകുപ്പു നല്‍കും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section