കര്‍ണാടകത്തില്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തില്‍ തര്‍ക്കം തുടരുന്നു

ഉപമുഖ്യമന്ത്രിമാരുടെ കാര്യത്തില്‍ അഭ്യൂഹങ്ങള്‍ നിലനിര്‍ത്തി എച്ച് ഡി കുമാരസ്വാമി നാളെ കര്‍ണാടകത്തില്‍ അധികാരമേല്‍ക്കും. ഉപമുഖ്യമന്ത്രിമാരുടെയും മന്ത്രിമാരുടെയും കാര്യത്തില്‍ ഇത് വരെ തീരുമാനം ഒന്നും ആയിട്ടില്ല. എന്നാല്‍ സ്പീക്കറെ തിരഞ്ഞെടുക്കുന്നതാണ് പ്രധാന കാര്യമെന്ന് മല്ലികാര്‍ജുന ഖാര്‍ഗെ പറഞ്ഞു. ഡി കെ ശിവകുമാറിനെ ഉപമുഖ്യമന്ത്രിയാക്കുന്നതില്‍ എതിര്‍പ്പില്ലെന്ന് ജെ ഡി എസ് പറഞ്ഞു. അതേസമയം തിരഞ്ഞെടുപ്പ് കേന്ദ്രങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കാട്ടി ബി ജെ പി മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍ക്ക് കത്തയച്ചു.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section