കുമാരസ്വാമി നാളെ വിശ്വാസവോട്ട് തേടും

കര്‍ണാടകത്തില്‍ മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമി സഭയില്‍ നാളെ വിശ്വാസ വോട്ട് തേടും. പുതിയ സ്പീക്കറെ തിരഞ്ഞെടുത്ത ശേഷമാകും സര്‍ക്കാര്‍ സഭയില്‍ ഭൂരിപക്ഷം തെളിയിക്കുന്നത്. പ്രോടേം സ്പീക്കര്‍ കെ.ജി ബൊപ്പയ്യയ്ക്കു പകരം സ്പീക്കറായി ബി.ആര്‍ രമേഷ് കുമാറിനെ തിരഞ്ഞെടുത്ത ശേഷമാകും നാളെ എച്ച്.ഡി കുമാരസ്വാമി സഭയില്‍ വിശ്വാസവോട്ട് തേടുന്നത്. ആരെയൊക്കെ മന്ത്രിമാരാക്കണം എന്ന കാര്യത്തില്‍ കോണ്‍ഗ്രസിനും ജെ.ഡി.എസിനും ഇനിയും തീരുമാനത്തില്‍ എത്താനായിട്ടില്ല.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section