എച്ച്.ഡി കുമാര സ്വാമി ഇന്ന് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും

കര്‍ണാടക മുഖ്യമന്ത്രിയായി കുമാരസ്വാമി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. കര്‍ണാടക പി.സി.സി അദ്ധ്യക്ഷന്‍ ജി.പരമേശ്വര ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്യും. കോണ്‍ഗ്രസിന് ഉപമുഖ്യമന്ത്രിയടക്കം 22 മന്ത്രി സ്ഥാനങ്ങളും ജെ.ഡി.എസിന് മുഖ്യമന്ത്രിയടക്കം 12 മന്ത്രിസ്ഥാനങ്ങളും നല്‍കാന്‍ ധാരണയായിട്ടുണ്ട്. മന്ത്രിമാരുടെ സത്യപ്രതിജ്ഞ പിന്നീടു നടക്കും. രാഹുല്‍ ഗാന്ധി, മമതാ ബാനര്‍ജി, മായാവതി ഉള്‍പ്പെടെയുള്ള ദേശീയ നേതാക്കള്‍ ചടങ്ങിനെത്തും.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section