കര്‍ണാടക തിരഞ്ഞെടുപ്പ്: മത്തൂറില്‍ ജയത്തിന്റെ കണക്ക് ബി.ജെ.പിക്ക് ഒപ്പം

ലോകത്ത് സംസ്‌കൃതം ജീവിച്ചിരിക്കുന്ന ഒരു ഗ്രാമമുണ്ട് കര്‍ണാടകത്തില്‍. തുംഗാ നദിക്കരയിലെ മത്തൂര്‍. വ്യവഹാര ഭാഷ സംസ്‌കൃതമായിട്ടുള്ള നാട്. ഇത്തവണത്തെ കര്‍ണാടക തിരഞ്ഞെടുപ്പിലും മത്തൂര്‍ ബി.ജെ.പിക്ക് ഒപ്പമാണ്. സങ്കേതിക ബ്രാഹ്മണരുടെ ഗ്രാമമാണ് മത്തൂര്‍. തുംഗാനദിക്കരയിലെ ചതുരവടിവുള്ള അഗ്രഹാരം. നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ചെങ്കോട്ടയില്‍ നിന്ന് കുടിയേറിയവരാണ് സങ്കേതി ബ്രാഹ്മണര്‍. തമിഴും കന്നഡയും മലയാളവും തെലുങ്കും സംസ്‌കൃതവും കലര്‍ന്ന സങ്കേതി ഭാഷയാണ് ഇവിടെ പൊതു വ്യവഹാര ഭാഷ. തുംഗാനദിക്കരയിലെ നാലഞ്ചു ഗ്രാമങ്ങളിലും കാവേരീ തടത്തിലെ 25 ഓളം ഗ്രാമങ്ങളിലും സങ്കേതി ബ്രാഹ്മണരുണ്ട്. എല്ലാവരും വോട്ടു ചോദിച്ചും അനുഗ്രഹം തേടിയും ഗ്രാമത്തിലെത്താറുണ്ട്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

More from this section