ബെംഗളൂരു: ചീഫ് സെക്രട്ടറിയുമായി ആലോചിച്ച് നാളെ നിയമസഭ ചേരുമെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പ. സഭയില്‍  ഭൂരിപക്ഷം തെളിയിക്കാമെന്ന്‌ തങ്ങള്‍ക്ക് നൂറ് ശതമാനം ആത്മവിശ്വാസമുണ്ടെന്നും  യെദ്യൂരപ്പ മാധ്യമങ്ങളോട് പറഞ്ഞു

നാളെ നാലു മണിക്ക് യെദ്യൂരപ്പ സര്‍ക്കാര്‍ കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് നടത്തണമെന്ന് സുപ്രീം കോടതി ഉത്തരവിട്ട പശ്ചാത്തലത്തിലാണ് യെദ്യൂരപ്പയുടെ പ്രതികരണം. രഹസ്യവോട്ടെടുപ്പ് വേണമെന്ന അറ്റോര്‍ണി ജനറലിന്റെ ആവശ്യവും കോടതി നിരാകരിച്ചിരുന്നു.

content highlights: will prove majority 100 percentage, says Yediyurappa