ബെംഗളൂരു : ജനതാദള്‍-എസ് നേതാവ് എച്ച്.ഡി. ദേവഗൗഡയെ പ്രധാനമന്ത്രി നരേന്ദ്രമോദി പുകഴ്ത്തിയതിനു പിന്നില്‍ സഖ്യനീക്കമെന്ന് വിലയിരുത്തല്‍. കര്‍ണാടകത്തില്‍ തൂക്കുസഭ വന്നാല്‍ ജനതാദള്‍-എസിന്റെ പിന്തുണയോടെ സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായാണ് പ്രധാനന്ത്രിയുടെ പ്രസ്താവനയെ രാഷ്ട്രീയ നിരീക്ഷകര്‍ കാണുന്നത്.
ഉഡുപ്പിയില്‍ നടന്ന ബി.ജെ.പി. റാലിയിലാണ് മുന്‍ പ്രധാനമന്ത്രി കൂടിയായ ദേവഗൗഡയെ പ്രകീര്‍ത്തിച്ച് മോദി സംസാരിച്ചത്. ദേവഗൗഡ എല്ലാവരും ബഹുമാനിക്കുന്ന രാജ്യത്തെ മികച്ച നേതാക്കളില്‍ ഒരാളാണെന്നും കോണ്‍ഗ്രസ് അദ്ദേഹത്തെ അപമാനിക്കാനാണ് ശ്രമിച്ചതെന്നും മോദി കുറ്റപ്പെടുത്തി. 'ദേവഗൗഡ എന്നെ കാണാന്‍ ഡല്‍ഹിയിലെത്തിയപ്പോള്‍ ബഹുമാനത്തോടെയാണ് സ്വീകരിച്ചത്. വാതില്ക്കലെത്തി അദ്ദേഹത്തെ വരവേറ്റു, അദ്ദേഹത്തിന്റെ കാറിന്റെ വാതില്‍ തുറന്നുകൊടുത്തു. എന്നാല്‍, ഈയിടെ രാഹുല്‍ഗാന്ധി അദ്ദേഹത്തെക്കുറിച്ച് എന്താണ് പ്രസംഗിച്ചത്. ഇതാണോ കോണ്‍ഗ്രസ് സംസ്കാരം'' -നരേന്ദ്രമോദി ചോദിച്ചു.
ജനതാദള്‍-എസ്, ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയിട്ടുണ്ടെന്നും ഇതിനായി കുമാരസ്വാമി ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷായുമായി ചര്‍ച്ചനടത്തിയതിന് തെളിവുണ്ടെന്നും മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചിരുന്നു. തെളിവ് പുറത്തുവിടുമെന്ന സിദ്ധരാമയ്യയുടെ പ്രസ്താവന ജനതാദള്‍-എസിന്റെ മതേതര പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുകയും ചെയ്തു. ബി.ജെ.പി.യുമായി സഖ്യമുണ്ടാക്കിയാല്‍ കുമാരസ്വാമിയെ കുടുംബത്തില്‍നിന്ന് പുറത്താക്കുമെന്ന് ദേവഗൗഡ പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ദേവഗൗഡയെ പ്രകീര്‍ത്തിച്ച് പ്രധാനമന്ത്രി രംഗത്തെത്തിയത്.
നരേന്ദ്രമോദിയുടെ പ്രസ്താവന ബി.ജെ.പി.-ജനതാദള്‍-എസ് സഖ്യത്തിന്റെ തെളിവാണെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ ആരോപിച്ചു. മുന്‍ പ്രധാനമന്ത്രിയെന്ന പരിഗണനയിലാണ് പ്രധാനമന്ത്രി സംസാരിച്ചതെന്നും ഇതിനെ മറ്റുരീതിയില്‍ കാണേണ്ടതില്ലെന്നുമായിരുന്നു ദേവഗൗഡയുടെ പ്രതികരണം. പ്രധാനമന്ത്രിയുടെ പ്രസ്താവനയെ സ്വാഗതംചെയ്താണ് അദ്ദേഹം സംസാരിച്ചത്. രാഷ്ട്രീയനേതാവിന്റെ നേട്ടത്തെ പ്രകീര്‍ത്തിക്കുന്നത് തെറ്റായി വ്യാഖ്യാനിക്കുന്നത് സിദ്ധരാമയ്യയുടെ ദുഷിച്ച മനസ്സിനെയാണ് സൂചിപ്പിക്കുന്നതെന്ന് എച്ച്.ഡി. കുമാരസ്വാമി കുറ്റപ്പെടുത്തി. ജനതാദള്‍-എസ് മതേതരത്തില്‍ ഉറച്ചുനില്‍ക്കുമെന്നും മുതിര്‍ന്ന നേതാക്കളെ ബഹുമാനിക്കാന്‍ രാഹുല്‍ഗാന്ധി പഠിക്കണമെന്നും ജനതാദള്‍ -എസ് വാക്താവ് രമേശ് ബാബു പറഞ്ഞു.