ന്യൂഡല്‍ഹി: നാളെ നടക്കുന്ന വിശ്വാസ വോട്ടെടുപ്പില്‍ യെദ്യൂരപ്പയ്ക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയില്ലെന്നും കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യം വിജയം നേടുമെന്നും ബിജെപിയെ പരാജയപ്പെടുത്തുമെന്നും കര്‍ണാടക വിഷയത്തില്‍ സുപ്രീംകോടതിയില്‍ കോണ്‍ഗ്രസിന് വേണ്ടി ഹാജരായ അഭിഭാഷകന്‍ മനു അഭിഷേക് സിംഗ് വി. ചരിത്രപരമായ വിധിയാണ് സുപ്രീംകോടതിയുടെ ഭാഗത്തുനിന്നുണ്ടായിരിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.

വിശ്വാസവോട്ടെടുപ്പ് നീട്ടിവയ്പ്പിക്കാനാണ് ബിജെപി ശ്രമിച്ചത്. പക്ഷേ,വിശ്വാസവോട്ടെടുപ്പ് നാളെത്തന്നെ നടക്കും. വിശ്വാസവോട്ടെടുപ്പില്‍ തീരുമാനമാകും വരെ നടപടികളൊന്നും സ്വീകരിക്കാന്‍ യെദ്യൂരപ്പയ്ക്കാവില്ല. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് നല്കിയ കത്തില്‍ പിന്തുണ നല്‍കുന്നവര്‍ ആരൊക്കെയെന്ന വിവരങ്ങളുണ്ടായിരുന്നില്ല. എന്തായാലും നാളത്തെ വിശ്വാസവോട്ടെടുപ്പോടെ എല്ലാ അവ്യക്തതയും അവസാനിക്കുമെന്നും മനു അഭിഷേക് സിംഗ് വി അറിയിച്ചു.

content highlights: Karnataka Election 2018, Karnataka Hearing, Manu Abhishel Singhvi, Karnataka Verdict