ര്‍ണാടക ആര്‍ക്കെന്ന കാര്യം നാളെ അറിയാം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ സുപ്രീം കോടതി നിര്‍ദേശിച്ചു. കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും ഏറ്റവും വലിയ ഒറ്റക്കക്ഷിയായ ബി ജെ പിയെ സര്‍ക്കാരുണ്ടാക്കാന്‍ ക്ഷണിച്ചതിനെ ചോദ്യം ചെയ്ത് കോണ്‍ഗ്രസ്- ജെ ഡി എസ് സഖ്യം സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് കോടതിയുടെ നിര്‍ദേശം.  

രഹസ്യബാലറ്റ് വേണമെന്ന് അറ്റോര്‍ണി ജനറല്‍ കെ വേണുഗോപാര്‍ ആവശ്യപ്പെട്ടെങ്കിലും കോടതി ഇത് നിരാകരിച്ചു

ജസ്റ്റിസുമാരായ എ കെ സിക്രി, എസ് എ ബോബ്‌ഡെ, അശോക് ഭൂഷണ്‍ എന്നിവരടങ്ങിയ ബെഞ്ചാണ് വാദം കേട്ടത്. ഇന്ന് സുപ്രീം കോടതിയില്‍ നടന്നത്. മുന്‍ അറ്റോര്‍ണി ജനറല്‍ മുകുള്‍ റോത്തഗിയാണ് ബി ജെ പിക്കു വേണ്ടി ഹാജരായത്. 

സുപ്രീം കോടതിയില്‍ നടന്ന വാദപ്രതിവാദങ്ങള്‍ ഇങ്ങനെ

1 ഭൂരിപക്ഷത്തിന് ആവശ്യമായ പിന്തുണയുണ്ടെന്ന് അവകാശപ്പെട്ട് യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് സമര്‍പ്പിച്ച കത്ത്  ഹാജരാക്കാന്‍ റോത്തഗിയോട് കോടതി ആവശ്യപ്പെടുന്നു. കത്ത് റോഹ്ത്തഗി കോടതിക്കു മുന്നില്‍ സമര്‍പ്പിക്കുന്നു. എന്നാല്‍ ആരൊക്കെയാണ് പിന്തുണയ്ക്കുന്നതെന്ന് യെദ്യൂരപ്പ കത്തില്‍ വ്യക്തമാക്കിയിരുന്നില്ല. 

3- പിന്തുണയ്ക്കുന്ന അംഗങ്ങളുടെ പേര് വെളിപ്പെടുത്തേണ്ട ആവശ്യമില്ലെന്ന് റോത്തഗിയുടെ മറുപടി

5- കോണ്‍ഗ്രസും ജെ ഡി എസും തമ്മില്‍ അവിശുദ്ധ ബന്ധമെന്ന് റോത്തഗിയുടെ ആരോപണം

8- നാളെ വിശ്വാസവോട്ടെടുപ്പിന് തയ്യാറല്ലെന്ന് ബി ജെ പി. സമയം ആവശ്യമാണെന്നും റോത്തഗി

 

11- ഗവര്‍ണര്‍ക്ക് കോണ്‍ഗ്രസിന്റെയും ജെ ഡി എസിന്റെയും കത്ത് ലഭിച്ചിട്ടില്ലെന്ന് കര്‍ണാടക സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന്‍ തുഷാര്‍ മെഹ്ത.

2- ബി ജെ പിയെ പിന്തുണയ്ക്കുന്നത് ആരൊക്കെയെന്ന് കോടതി. കോണ്‍ഗ്രസും ജെ ഡി എസും ഗവര്‍ണര്‍ക്കു നല്‍കിയ കത്തില്‍ അവരെ പിന്തുണയ്ക്കുന്നവരുടെ ഒപ്പുണ്ടെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു. 

4- സംഖ്യകളുടെ കളിയാണിതെന്നും(സര്‍ക്കാര്‍ രൂപവത്കരണം) ആര്‍ക്കാണ് കൂടുതല്‍ പിന്തുണയുള്ളതെന്ന് നോക്കുകയാണ് ഗവര്‍ണര്‍ വേണ്ടതെന്നും കോടതി

6- എന്തുകൊണ്ട് നാളെ വിശ്വാസവോട്ടെടുപ്പ് നടത്തിക്കൂടായെന്ന് കോടതി. 

7- വിശ്വാസ വോട്ടെടുപ്പിന് നാളെ തയ്യാറാണെന്ന് കോണ്‍ഗ്രസും ജെ ഡി എസും. എം എല്‍ എമാര്‍ക്ക് സംരക്ഷണം നല്‍കണമെന്നും കോണ്‍ഗ്രസും  ജെ ഡി എസും ആവശ്യപ്പെടുന്നു.

9- കൂടുതല്‍ സമയം നല്‍കാനാവില്ലെന്ന് കോടതി. 

10- നാളത്തന്നെ വിശ്വാസവോട്ടെടുപ്പ് നടത്താന്‍ കോടതിയുടെ നിര്‍ദേശം. ശനിയാഴ്ച വൈകിട്ട് നാലുമണിക്ക് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കോടതി.