ബെംഗളൂരു: കര്‍ണാടക നിയമസഭയില്‍ ബിജെപി സര്‍ക്കാരിന്റെ വിശ്വാസ വോട്ടെടുപ്പ് നടക്കുന്നത് തലയെണ്ണിയെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. എംഎല്‍എമാര്‍ എഴുന്നേറ്റ് നിന്ന്  അവരുടെ തലയെണ്ണി അന്തിമ തീരുമാനം എടുക്കുന്ന രീതിയാണിത്. പ്രോടെം സ്പീക്കറോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചതാണിത്. ഇന്ന് വൈകിട്ട നാല് മണിയോടെയാണ് വിശ്വാസ വോട്ടെടുപ്പ് നടക്കുക. 

വോട്ടെടുപ്പ് തത്സമയം സംപ്രേഷണം ചെയ്യണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. അതിനാല്‍ തന്നെ തലയെണ്ണലില്‍ മറ്റ് അട്ടിമറിശ്രമങ്ങള്‍ക്കുള്ള സാധ്യത കുറവാണ്.

എംഎല്‍എമാരെ പേരുവിളിച്ചുള്ള വോട്ട രേഖപ്പെടുത്തുന്ന രീതിയുണ്ടെങ്കിലും അതിന് ഇന്ന സാധ്യത കുറവാണ്. ബാലറ്റ് പേപ്പര്‍ വോട്ടിങ് രീതിക്കും സാധ്യതകള്‍ ഇല്ലെന്നാണ് സൂചന.

content highlights:Karnataka assembly election 2018 Floor Test to be Held Via Show of Hands