ബംഗളൂരു:തിരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്കായി പ്രധാനമന്ത്രി നരേന്ദ്രമോദി കര്‍ണാടകയിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ബിജെപിക്ക് തിരിച്ചടിയായി സി ഫോര്‍ അഭിപ്രായ സര്‍വ്വേഫലം. കര്‍ണാടകം കോണ്‍ഗ്രസ് നിലനിര്‍ത്തുമെന്നാണ് ഏപ്രില്‍ 20-30 വരെ നടത്തിയ സര്‍വ്വേറിപ്പോര്‍ട്ടില്‍ പറയുന്നത്.
224 അംഗ നിയമസഭയില്‍ 118മുതല്‍ 128 വരെ സീറ്റുകള്‍ നേടി കോണ്‍ഗ്രസ് ഏറ്റവും വലിയ ഒറ്റക്കക്ഷിയാകുമെന്ന് സീ ഫോര്‍ സര്‍വ്വേ പ്രവചിക്കുന്നു. ബിജെപിക്ക് 63-73 സീറ്റുകള്‍ വരെ ലഭിച്ചേക്കും. ജെഡിഎസ് 29-36 വരെ സീറ്റുകള്‍ നേടും. മറ്റുള്ളവര്‍ക്ക് 2-7 വരെ സീറ്റുകളില്‍ വിജയം നേടാനാവുമെന്നും സീ ഫോര്‍ സര്‍വ്വേഫലം പ്രവചിക്കുന്നു.
ബെഗളൂരു, പഴയ മൈസൂര്‍, ബോംബെ കര്‍ണാടക, തീരദേശ കര്‍ണാടക, ഹൈദരാബാദ് കര്‍ണാടക എന്നീ മേഖലകള്‍ കോണ്‍ഗ്രസിനൊപ്പമാണെന്ന് സര്‍വ്വേ വിലയിരുത്തുന്നു. മധ്യ കര്‍ണാടകയില്‍ ബിജെപിക്കാണ് മുന്‍തൂക്കമെന്നും സര്‍വ്വേഫലം പ്രവചിക്കുന്നു.
content highlights: Karnataka Election2018, It’s Congress againin karnataka predicts C-Fore survey, congress karnataka, bjp karnataka