ബെംഗളൂരു: മൈസൂരുവിലെ വരുണയില്‍ ബി.എസ്. യെദ്യൂരപ്പയുടെ മകന് ബി. വൈ. രാഘവേന്ദ്രക്ക് സീറ്റ് നിഷേധിച്ചത് മുതല്‍ ബി.ജെ.പി. ക്ക് ശനിദശയാണ്. വരുണയില്‍ ഭൂരിപക്ഷം പാര്‍ട്ടി പ്രവര്‍ത്തകരും എതിരായി. നേരത്തെ വിജയേന്ദ്രയെ എതിര്‍ത്തവരും നിലപാട് മാറ്റി. മണ്ഡലത്തില്‍ 20 ദിവസത്തോളം പ്രചാരണം നടത്തുകയും വീട് വാടകക്കെടുത്ത് താമസം മാറ്റുകയും ചെയ്തതിന് ശേഷമാണ് സീറ്റ് നിഷേധിച്ചത്, എതിര്‍പക്ഷത്തിന്റെ നീക്കം ബി.ജെ.പി. യിലെ ചാണക്യനായ യെദ്യൂരപ്പക്കും മുന്‍കൂട്ടി കണാനായില്ല. ചാണ്ഡേശ്വരിയില് മുഖ്യമന്ത്രിക്കെതിരേ മത്സരിക്കുന്ന ജനതാദള്‍ എസ്. നേതാവ് ജി. ടി. ദേവഗൗഡയും വിജയേന്ദ്രക്ക് വേണ്ടി രംഗത്ത്് വന്നു.
സീറ്റ് നഷ്ടപ്പെട്ടെങ്കിലും രാഷ്ട്രീയത്തില്‍ അത്ര സജീവമല്ലാത്ത വിജയേന്ദ്രക്ക് കിട്ടിയ അംഗീകാരമായാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. മണ്ഡലത്തില്‍ ഒരു സഹതാപതരംഗമുണ്ടാക്കാന്‍ യെദ്യൂരപ്പയുടെ മകന് കഴിഞ്ഞു. യുവമോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സ്ഥാനം നല്കിയ വിജയേന്ദ്രയെ അനുനയിപ്പിക്കാനുള്ള നീക്കവും പരാജയപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. അനുയായികള്‍ ബി.ജെ.പി. സ്ഥാനാര്‍ഥിക്കെതിരേ സാമൂഹിക മാധ്യമങ്ങളില്‍ പ്രചാരണമാരംഭിച്ചിരിക്കുകയാണ്. നോട്ടക്ക് വോട്ടു ചെയ്യുവെന്നാണ് അനുയായികളുടെ പ്രചാരണം. ഇതില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ മകന് ഡോ. യതിന്ദ്രയാണ് സന്തോഷിക്കുന്നത്. പ്രതീക്ഷിച്ച മത്സരം ഒഴിവായ സന്തോഷത്തിലാണ് യതിന്ദ്ര.
നോട്ടക്ക് വോട്ടു ചെയ്യണമെന്നാവശ്യപ്പെട്ട് ലഘുരേഖയും വിതരണം ചെയ്യുന്നുണ്ട്. ഇതൊന്നും പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനമായി കാണാന്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷനായ യെദ്യൂരപ്പയും തയ്യാറല്ല. പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനത്തിന് യെദ്യൂരപ്പയുടെ മൗനാനുവാദമുണ്ടെന്നാണ് എതിര്‍പക്ഷത്തിന്റെ ആരോപണം. ആര്.എസ്. എസ്. നേതാവ് ബി.എല്‍. സന്തോഷ്, കേന്ദ്ര മന്ത്രി എച്ച്. എന്‍. അനന്തകുമാര്‍ എന്നിവര്‍ക്കെതിരേയാണ് അണികളുടെ പ്രതിഷേധം. അതൃപ്തരായ ബി.ജെ. പി. പ്രവര്‍ത്തകര്‍ എന്ന പേരിലാണ് ലഘുരേഖ വിതരണം ചെയ്യുന്നത്. സാമൂഹിക മാധ്യമങ്ങളില്‍ വിമത പക്ഷത്തിന്റെ പ്രചാരണത്തിന് പിന്തുണയും ഏറിയിരിക്കുകയാണ്.
സ്ഥാനാര്‍ഥിയെ തിരഞ്ഞെടുക്കാനുള്ള അവകാശം സംരക്ഷിക്കാന്‍ നോട്ടക്ക് വോട്ടുചെയ്യണമെന്നും വീണ്ടും തിരഞ്ഞെടുപ്പ് നടക്കുന്നതിന് നോട്ട ഒന്നാം സ്ഥാനത്തെത്തണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ഇതിലൂടെ കേന്ദ്ര മന്ത്രി എച്ച്. എന്‍. അനന്തകുമാറിനും ബി. എല്‍. സന്തോഷിനും തക്കതായ മറുപടി നല്കാന് കഴിയുമെന്നും ലഘുരേഖയില്‍ പറയുന്നു. വിജയേന്ദ്ര പത്രിക സമര്‍പ്പിക്കമ്പോള്‍ റാലിക്കായി 50000 പേരാണ് തയ്യാറായത്. എന്നാല്‍ നിങ്ങളുടെ സ്ഥാനാര്‍ഥി പത്രിക സമര്‍പ്പിക്കുമ്പോള്‍ കൂടെയുണ്ടായിരുന്നത് ആറ് പേരാണ്. ഇത് സിദ്ധരാമയ്യയുടെ മകന്റെ വിജയത്തിന് വേണ്ടിയല്ലേ? ഇതിന് നിങ്ങള്‍ക്ക് എന്ത് കിട്ടി? നിങ്ങള്‍ വിജയേന്ദ്രയെ ഭയക്കുന്നുണ്ടോ? എന്നിങ്ങനെയുള്ള ചോദ്യവും ലഘുരേഖയിലുണ്ട്. വീരശൈവ- ലിംഗായത്ത് വിഭാഗത്തിന്റെ ശക്തി നോട്ടയിലൂടെ ബി.ജെ.പി. കേന്ദ്ര നേതൃത്വത്തെ അറിയിക്കണമെന്നും ആവശ്യപ്പെടുന്നു. വരുണയിലെ സ്ഥാനാര്‍ഥി നിര്‍ണയത്തിലൂടെ ബി.ജെ.പി.യില്‍ ഒരിടവേളക്ക് ശേഷം വിഭാഗീയത വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണ്.