ബെംഗളൂരു: കര്‍ണാടക തിരഞ്ഞെടുപ്പില്‍ പ്രമുഖ പാര്‍ട്ടികള്‍ക്ക് പ്രധാന ഭീഷണി വിമതരും സ്വതന്ത്ര സ്ഥാനാര്‍ഥികളുമാണ്. പല മണ്ഡലങ്ങളിലും പാര്‍ട്ടികള്‍ക്ക് വന്‍ ഭീഷണിയായിരിക്കുകയാണ് ഇവര്‍.
രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രത്യയശാസ്ത്രങ്ങളില്‍ വിശ്വാസമില്ലാത്ത ഒരു കൂട്ടരും സീറ്റ് നിഷേധിക്കപ്പെട്ട മറ്റൊരു കൂട്ടരുമാണ് സ്വതന്ത്രരായി മത്സരിക്കുന്നത്. വിമതരും സ്വതന്ത്രരും വര്‍ധിച്ചതോടെ കടുത്ത മത്സരമാണ് പല മണ്ഡലങ്ങളും നേരിടുക.
2,655 സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നതില്‍ 1,155 പേരും സ്വതന്ത്രരാണ്. തിരഞ്ഞെടുപ്പിന് മുന്നോടിയായി പല നേതാക്കളും കൂടുമാറിയിരുന്നു. കോണ്‍ഗ്രസും ബി.ജെ.പി.യും അവസാന സ്ഥാനാര്‍ഥി പട്ടികയും പ്രസിദ്ധീകരിച്ച ശേഷമാണ് ഈ പ്രവണത കൂടുതല്‍ കണ്ടത്. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ കൂടുതല്‍ സ്വതന്ത്രരാണ് ഇത്തവണ മത്സരത്തിനുള്ളത്.
സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ക്ക് മത്സരിച്ച് ജയിക്കാന്‍ സാധ്യതയേറെയുള്ള സംസ്ഥാനമായാണ് കര്‍ണാടക അറിയപ്പെടുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ വിജയിച്ചിട്ടുള്ളത് കര്‍ണാടകയിലാണ്. 1983 മുതലാണ് ഇവിടെ സ്വതന്ത്ര സ്ഥാനാര്‍ഥികള്‍ ജയിക്കുന്ന പ്രവണത കൂടിയത്. ആ വര്‍ഷം 22 സ്വതന്ത്രര്‍ ജയിച്ചു. കഴിഞ്ഞവര്‍ഷം എട്ടുപേരാണ് തിരഞ്ഞെടുക്കപ്പെട്ടത്.
ഇത്തവണ രാജരാജേശ്വരിനഗറില് സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് ബി.ജെ.പി.യുടെ രാമചന്ദ്ര പാര്‍ട്ടി വിട്ട് ജെ.ഡി.എസില്‍ ചേരുകയും അതേ മണ്ഡലത്തില്‍ മത്സരിക്കുകയും ചെയ്യുന്നുണ്ട്. ഇതുപോലെ നിരവധി നേതാക്കളാണ് അവസാന നിമിഷം മറുകണ്ടം ചാടി സീറ്റ് നേടിയത്. മുന്‍ ബി.ജെ.പി. എം.എല്‍.എ. എസ്.കെ. ബെല്ലുബി സീറ്റ് നിഷേധിക്കപ്പെട്ടതിനെ തുടര്‍ന്ന് ജെ.ഡി.എസില്‍ ചേര്‍ന്ന് ബസവന ബഗേവാഡി മണ്ഡലത്തില്‍ മത്സരിക്കുന്നുണ്ട്. കലബുറഗിയില്‍ സീറ്റ് പ്രതീക്ഷിച്ചിരുന്ന ബി.ജെ.പി. മുന്‍ മന്ത്രി രെവു നായിക്ക് ബെലമാഗിയും ജെ.ഡി.എസിലേക്കാണ് പോയത്. ബി.ജെ.പി.യുടെ വിജയപുര ജില്ലാ പ്രസിഡന്റായിരുന്ന വിത്താല കടക ദൊണ്ഡ സീറ്റ് ലഭിക്കാത്തതിനെ തുടര്‍ന്ന് കോണ്‍ഗ്രസിലേക്കു പോയത് ബി.ജെ.പി.ക്ക് കനത്ത തിരിച്ചടിയായിട്ടുണ്ട്. മുന്‍ കോണ്‍ഗ്രസ് എം.എല്‍.എ. എസ്.വൈ. ഗോപാലകൃഷ്ണ കുഡ്ലിഗി ബി.ജെ.പി.യിലേക്കു പോയത് പാര്‍ട്ടിക്ക് വലിയ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.