ബെംഗളൂരു: കാവിഭീകരത, ഹിന്ദുഭീകരത തുടങ്ങിയ പ്രയോഗങ്ങളിലൂടെ രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയ കോണ്‍ഗ്രസും രാഹുല്‍ ഗാന്ധിയും മാപ്പുപറയണമെന്ന് ബി.ജെ.പി. ദേശീയ അധ്യക്ഷന്‍ അമിത് ഷാ.
മെക്ക മസ്ജിദ് സ്ഫോടനക്കേസില്‍ അഞ്ചുപ്രതികളെയും വെറുതെവിട്ട സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. ബെംഗളൂരുവില്‍ ബി.ജെ.പി.യുടെ ശക്തികേന്ദ്ര ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അമിത് ഷാ. ഹിന്ദുസംസ്കാരത്തെ തീവ്രവാദവുമായി കൂട്ടിച്ചേര്‍ക്കുക വഴി കോണ്‍ഗ്രസ് വലിയ പാപമാണ് ചെയ്തത്. ഹിന്ദുസംസ്കാരം ലോകത്തിനുതന്നെ മാതൃകയാണ്. രാഹുല്‍ഗാന്ധിയും മുഖ്യമന്ത്രി സിദ്ധരാമയ്യയും കാവിഭീകരത എന്നപ്രയോഗം തുടര്‍ച്ചയായി ഉപയോഗിക്കുന്നുണ്ട്. ഇതിലൂടെ നഷ്ടപ്പെടുന്നത് രാജ്യത്തിന്റെ പ്രതിച്ഛായയാണ്. തീവ്രവാദത്തിന് മതമില്ല.
കാവിഭീകരത എന്ന പദം ഉപയോഗിച്ചിട്ടില്ലെന്നാണ് ഇപ്പോള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. മെക്ക സ്ഫോടനക്കേസില്‍ സ്വാമി അസീമാനന്ദ് ഉള്‍പ്പെട്ടതിനെത്തുടര്‍ന്നാണ് കോണ്‍ഗ്രസ് കാവിഭീകരതയെന്ന് മുറവിളി കൂട്ടിയത്. കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ മാപ്പുപറയാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ തയ്യാറാകണം. 1985-ല്‍ കോണ്‍ഗ്രസ് വന്‍ വിജയം നേടിയപ്പോള്‍ രണ്ടു എം.പി.മാരുള്ള ബി.ജെ.പിയെ മുന്‍പ്രധാനമന്ത്രി രാജീവ്ഗാന്ധി കളിയാക്കിയിരുന്നു. എന്നാല്‍, ഇന്ന് ബി.ജെ.പി.ക്ക് പാര്‍ലമെന്റില്‍ ഭൂരിപക്ഷവും 1600-ഓളം എം.എല്‍.എ.മാരും 20 സംസ്ഥാനങ്ങളുടെ ഭരണവുമുണ്ട്. 11 കോടി അംഗങ്ങളുള്ള ബി.ജെ.പി.യാണ് ഏറ്റവുംവലിയ രാഷ്ട്രീയപ്പാര്ട്ടിയെന്നും അമിത് ഷാ പറഞ്ഞു.
നഗരത്തില്‍ പ്രചാരണത്തിന് ചൂടുപകര്ന്ന് ഹൊസക്കോട്ടയില്‍ അമിത് ഷാ റോഡ് ഷോ നടത്തി. മുഖ്യമന്ത്രിസ്ഥാനാര്‍ഥി ബി.എസ്. യെദ്യൂരപ്പ, കേന്ദ്രമന്ത്രിമാരായ സദാനന്ദഗൗഡ, എച്ച്.എന്‍. അനന്തകുമാര്‍, സംസ്ഥാനനേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
നിയമസഭാതിരഞ്ഞെടുപ്പില്‍ ബി.ജെ.പി. അധികാരത്തിലെത്തുമെന്നും കര്‍ണാടകത്തിനുശേഷം ആന്ധ്രയിലും തെലങ്കാനയിലും തമിഴ്നാട്ടിലും പാര്‍ട്ടി വിജയപതാക പാറിക്കുമെന്നും അമിത് ഷാ അവകാശപ്പെട്ടു. തിരഞ്ഞെടുപ്പുതന്ത്രങ്ങള്‍ അവലോകനംചെയ്യുന്നതിനായി രണ്ടുദിവസത്തെ സന്ദര്‍ശനത്തിനായാണ് അമിത് ഷാ ബെംഗളൂരുവിലെത്തിയത്. സംസ്ഥാനത്ത് ബി.ജെ.പി.യുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല അദ്ദേഹം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണ്. ഇതിനായി നഗരത്തില്‍ വീട് വാടകയ്ക്കെടുത്തു. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കുന്നതിന് വിവിധ സംസ്ഥാനങ്ങളില്‍നിന്നുള്ള 11 നേതാക്കളെയും നിയോഗിച്ചു. ഇനി ഇവരായിരിക്കും പ്രചാരണത്തിന് മേല്‍നോട്ടം വഹിക്കുന്നത്. ബി.ജെ.പി. ജനറല്‍ സെക്രട്ടറി രാം മാധവ്, ബിഹാര്‍ മന്ത്രി മംഗള്‍ പാണ്ഡെ, രാജസ്ഥാന് എം.പി. ഓംപ്രകാശ് മഥൂര്‍, ഗുജറാത്ത് എം.പി., സി.ആര്. പാട്ടീല്‍ എന്നിവര്‍ പതിനൊന്നംഗ സംഘത്തില്‍ ഉള്‍പ്പെടും.
സംസ്ഥാനത്തെ പ്രമുഖ നേതാക്കളുമായും ആര്.എസ്.എസ്. നേതാക്കളുമായും അമിത് ഷാ കൂടിക്കാഴ്ച നടത്തി. ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയതിലൂടെയുള്ള തിരിച്ചടി മറികടക്കാന്‍ ആര്.എസ്.എസും പ്രചാരണത്തിനിറങ്ങും.