നിയമസഭാ തിരഞ്ഞെടുപ്പില്‍ വടക്കന്‍ കര്‍ണാടക ജില്ലകള്‍ കോണ്‍ഗ്രസിനും ബി.ജെ.പി.ക്കും നിര്‍ണായകമാണ്.
ഭരണത്തുടര്‍ച്ച ലക്ഷ്യമിടുന്ന കോണ്‍ഗ്രസിന് ഈ മേഖലയില്‍ ആധിപത്യമുറപ്പാക്കണം. ബി.ജെ.പി.ക്ക് സ്വാധീനമുണ്ടായിരുന്ന മേഖല പക്ഷേ, കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കുകയായിരുന്നു. ഇതിന് പ്രധാന കാരണം ലിംഗായത്ത് നേതാവായ ബി.എസ്. യെദ്യൂരപ്പ സ്വന്തം പാര്‍ട്ടിയുണ്ടാക്കി ബി.ജെ.പി.ക്കെതിരേ മത്സരിച്ചതായിരുന്നു. ഇത്തവണ പക്ഷേ, യെദ്യൂരപ്പയാണ് ബി.ജെ.പി.യുടെ മുഖ്യമന്ത്രിസ്ഥാനാര്‍ഥി.
ലിംഗായത്തിന് പ്രത്യേക മതപദവി നല്‍കിയതോടെ ഈ വിഭാഗത്തിന് സ്വാധീനമുള്ള മേഖലയില്‍ യെദ്യൂരപ്പയുടെ മുന്നേറ്റം തടയാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കര്‍ഷകരുടെ നിലപാടും നിര്‍ണായകമാണ്. മഹദായി നദീജലപ്രശ്നം ബാധിക്കുന്നതും വടക്കന്‍ ജില്ലകളെയാണ്. വടക്കന്‍ കര്‍ണാടക ജില്ലകളില്‍ മുംബൈ-കര്‍ണാടക, ഹൈദരാബാദ്-കര്‍ണാടക മേഖലകളാണ് ഉള്‍പ്പെടുന്നത്. രണ്ടു മേഖലകളിലുമായി 90 സീറ്റുകളുണ്ട്. ഇവിടങ്ങളില്‍ കോണ്‍ഗ്രസും ബി.ജെ.പി.യും തമ്മിലാണ് പ്രധാന മത്സരം. ബാഗല്‍കോട്ടയിലെ ബദാമിയില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കണമെന്ന് ഒരു വിഭാഗം നേതാക്കള്‍ ആവശ്യപ്പെടുന്നതും സ്വാധീനം ഉറപ്പിക്കുന്നതിനുവേണ്ടിയാണ്.
മഹാരാഷ്ട്ര അതിര്‍ത്തിപ്രദേശമായ മുംബൈ-കര്‍ണാടക മേഖലയില്‍ വിജയപുര, ബാഗല്‍കോട്ട, ഹവേരി, ഗദക്, ധാര്‍വാര്‍ഡ്, ബെലഗാവി എന്നീ ജില്ലകളിലായി 50 സീറ്റുകളുണ്ട്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ 31 എണ്ണത്തില്‍ കോണ്‍ഗ്രസ് വിജയിച്ചപ്പോള്‍ ബി.ജെ.പി. 13 സീറ്റില്‍ ഒതുങ്ങി. യെദ്യൂരപ്പയുടെ കെ.ജെ.പി. രണ്ടു സീറ്റിലും ശ്രീരാമുലിവിന്റെ ബി.എസ്.ആര്. കോണ്‍ഗ്രസ് ഒരു സീറ്റിലും വിജയിച്ചു. ഇവിടെ പത്തു മണ്ഡലങ്ങളില്‍ കെ.ജെ.പി. രണ്ടാം സ്ഥാനത്തായിരുന്നു. ബി.എസ്.ആര്. കോണ്‍ഗ്രസും കെ.ജെ.പി.യും ബി.ജെ.പി.യിലെത്തിയതോടെ ചിത്രം മാറി. ആന്ധ്ര അതിര്‍ത്തിപ്രദേശമായ ഹൈദരാബാദ്-കര്‍ണാടക മേഖലയില്‍ ബീദര്‍, കലബുറഗി, റായ്ച്ചൂര്‍, ബല്ലാരി, കൊപ്പാള്‍, യാദ്ഗിര്‍ എന്നീ ജില്ലകളാണുള്ളത്. ഇവിടെയുള്ള 40 സീറ്റില്‍ 23 എണ്ണത്തിലും കോണ്‍ഗ്രസ് ജയിച്ചു. ബി.ജെ.പി. അഞ്ചുസീറ്റിലും കെ.ജെ.പി. മൂന്നു സീറ്റിലും ബി.എസ്.ആര്. കോണ്‍ഗ്രസ് രണ്ടിലും വിജയിച്ചു. കോണ്‍ഗ്രസിന് വന്‍ വിജയം സമ്മാനിച്ചത് ബി.ജെ.പി.യിലെ പിളര്‍പ്പായിരുന്നു. ലിംഗായത്തിനും പിന്നാക്കവിഭാഗത്തിനും സ്വാധീനമുള്ള മേഖലയില്‍ 2008-ല്‍ ബി.ജെ.പി.യായിരുന്നു കൂടുതല്‍ സീറ്റുകള്‍ നേടിയത്. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ലിംഗായത്ത് വോട്ടുകള്‍ യെദ്യൂരപ്പയുടെ കെ.ജെ.പി.യിലേക്ക് ഒഴുകിയപ്പോള്‍ നേട്ടം കൊയ്തത് കോണ്‍ഗ്രസാണ്.
പിന്നാക്ക സമുദായത്തിന്റെ പിന്തുണയുള്ള ബി. ശ്രീരാമുലുവിന്റെ പാര്‍ട്ടിയും മികച്ച പ്രകടനം കാഴ്ചവെച്ചു. ഇന്ന് രണ്ടു നേതാക്കളും ബി.ജെ.പി.യിലാണ്.
മഹദായി നദീജല തര്‍ക്കം പരിഹരിക്കാത്തത് മേഖലയില്‍ ബി.ജെ.പി.ക്ക് തിരിച്ചടിയുണ്ടാക്കിയേക്കും. ബി.ജെ.പി. ഭരിക്കുന്ന ഗോവ, കര്‍ണാടകത്തിനെതിരേ ശക്തമായ നിലപാട് സ്വീകരിക്കുന്നതില്‍ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. മഹദായി നദിയില്‍നിന്ന് 7.56 ടി.എം.സി. അടി വെള്ളം കര്ണാടകത്തിലേക്കെത്തിക്കുമെന്ന വാഗ്ദാനവും നടപ്പായില്ല. പ്രശ്നത്തില്‍ പ്രധാനമന്ത്രി ഇടപെടാത്തതിലും പ്രതിഷേധമുണ്ട്. കര്‍ണാടകത്തിലെ പിന്നാക്കജില്ലകള് കൂടിയായ മേഖലയില്‍ കര്‍ഷകരും സാധാരണക്കാരുമാണ് വോട്ടര്‍മാര്‍. കാര്‍ഷികവായ്പ എഴുതിത്തള്ളിയതാണ് കോണ്‍ഗ്രസിന്റെ പ്രധാന തിരഞ്ഞെടുപ്പ് വിഷയം.