കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ വേനല്‍ച്ചൂട് അനുഭവപ്പെടുന്ന പ്രദേശമാണ് ചരിത്രനഗരമായ ഗുല്‍ബര്‍ഗ ഉള്‍പ്പെടുന്ന കലബുറഗി ജില്ല. എന്നാല്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിട്ടും അതിന്റെ ചൂടൊന്നും ഇവിടെയും പ്രത്യക്ഷത്തില്‍ കാണാനില്ല. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പടയോട്ടം നടത്തിയ ജില്ലയില്‍ ഇത്തവണ ബി.ജെ.പി.ആഞ്ഞടിക്കുമെന്ന വാശിയിലാണ്.
വലിയകോലാഹലങ്ങളില്ലെങ്കിലും അടിയൊഴുക്കുകള്‍ ഇത്തവണത്തെ തിരഞ്ഞെടുപ്പില്‍ നിര്‍ണായകമായ സ്വാധീനം ചെലുത്തുമെന്നാണ് കണക്കുകൂട്ടലുകള്‍. ബി.ജെ.പി.പ്രതീക്ഷ പുലര്‍ത്തുന്ന വടക്കന്‍ കര്‍ണാടകത്തില്‍ ബാഗല്കോട്ടിനൊപ്പം കലബുറഗിക്കും സ്ഥാനമുണ്ട്. ബി.ജെ.പി.അധ്യക്ഷന്‍ അമിത് ഷാ വടക്കന്‍ മേഖലയ്ക്ക് പ്രത്യേക പ്രാധാന്യമാണ് നല്‍കുന്നത്. ആകാവുന്ന തരത്തില്‍ പ്രചാരണം ഇതിനായി കൊണ്ടുപിടിച്ച് നടത്തുന്നുണ്ട്. പത്രപരസ്യങ്ങളിലൂടെയും വാഹനപ്രചാരണത്തിലൂടെയും വോട്ടു പിടിത്തത്തിന്റെ ആക്കം കൂട്ടിയിട്ടുള്ളത് ബി.ജെ.പി.യാണ്.
കോണ്‍ഗ്രസ്സിനെ സംബന്ധിച്ചിടത്തോളം ജില്ല ഒരു ഭീഷണിയല്ല. എന്നാല്‍ ദേശീയ തലത്തില്‍ ബി.ജെ.പി.ക്കുണ്ടായ മുന്നേറ്റത്തിന് മുന്നില്‍ പാര്‍ട്ടിക്ക് ആശങ്കകളുമുണ്ട്. അഫ്സല്‍പുരില്‍ കോണ്‍ഗ്രസിന്റെ സിറ്റിങ് എം.എല്‍.എ. മല്ലികയ്യ വെങ്കയ്യ ഗുത്തേദാര്‍ സീറ്റ് കിട്ടാതെ ബി.ജെ.പി.യിലേക്ക് ചാടി അവിടെ സ്ഥാനാര്‍ഥിയായത് പാര്‍ട്ടിക്ക് ഒരു ഭീഷണിയായി. കോണ്‍ഗ്രസില്‍ താന്‍ നേരിടുന്ന അവഗണയെപ്പറ്റി ഗുത്തേദാര്‍ നിരന്തരം പരാതികളുന്നയിച്ചിരുന്നു. പാര്‍ട്ടി എം.പി.മല്ലികാര്‍ജുന ഖാര്‍ഗെയ്ക്കെതിരെയാണ് ഗുത്തേദാറിന്റെ പരാതി മുഴുവന്‍. എന്തായാലും ഗുത്തേദാറിന്റെ ചേരിമാറ്റം കോണ്‍ഗ്രസിന് ഒരളവുവരെ ഭീഷണിയാകും. ആകെ ഒമ്പത് നിയമസഭാ മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. കലബുറഗി നോര്‍ത്ത്, സൗത്ത്, റൂറല്‍, അഫ്സല് പുര്‍, ജെവാര്‍ഗി, ചിഞ്ചോളി, ചിത്തപ്പുര്, സേദം, അലന്ദ എന്നീ മണ്ഡലങ്ങളില്‍ ഏഴിലും കഴിഞ്ഞ തവണ കോണ്‍ഗ്രസിനായിരുന്നു ജയം.
കലബുറഗി സൗത്തില്‍ ബി.ജെ.പി.ക്കും അലന്ദയില്‍ കര്‍ണാടക ജനതാ പക്ഷ(കെ.ജെ.പി.)ക്കും ജയിക്കാനായി. സൗത്തില്‍ ബി.ജെ.പി.യുടെ സിറ്റിങ് എം.എല്‍.എ.ദത്താത്രേയ പാട്ടീല്‍ തന്നെയാണ് ഇപ്പോഴും സ്ഥാനാര്‍ഥി. ചിത്തപ്പുരില് ഖാര്‍ഗെയുടെ മകന് പ്രിയങ്ക് എം. ഖാര്‍ഗെയും കോണ്‍ഗ്രസ് സ്ഥാനാര്ത്ഥഥിയായി മത്സരരംഗത്തുണ്ട്. പഴയ ഹൈദരാബാദ്-കര്‍ണാടക ഭരണസംവിധാനത്തിന്റെ ഭാഗമായിരുന്ന ഗുല്‍ബര്‍ഗ 1956-ല്‍ കര്‍ണാടക സംസ്ഥാനത്തിലാവുകയായിരുന്നു.കല്ലുകളുള്ള പ്രദേശമായതിനാല്‍ പണ്ടുകാലത്ത് കല്ബുറഗിയെന്നറിയപ്പെട്ടിരുന്ന ഇവിടം പിന്നീട് ഗുല്‍ബര്‍ഗയും ഇപ്പോള്‍ കലബുറഗിയുമായി. ആറാം നൂറ്റാണ്ടില്‍ ചാലൂക്യരുടെ കൈയില്‍ നിന്ന് രാഷ്ട്രകൂടരും പിന്നീട് കലഹാരികളും യാദവരും ഹൊയ്സാലരും കാകതീയരും ഈപ്രദേശത്തിന്റെ അധികാരം പിടിച്ചു. അതിനുശേഷം ഡെല്‍ഹി മുസ്ലിം ഭരണകൂടത്തിന്റേയും ബാഹ്മനി സാമ്രാജ്യത്തിന്റേയും ഭാഗമായി. സ്വാതന്ത്ര്യ ലബ്ധിക്കുമുമ്പ് ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിന് കീഴിലായിരുന്നു കലബുറഗി പ്രദേശം. സംസ്ഥാന തലസ്ഥാനത്തുനിന്ന് അകന്നു കിടക്കുന്നതിനാല്‍ വികസനമുരടിപ്പ് ഇപ്പോഴും പ്രദേശത്തിന്റെ ശാപമായി തുടരുന്നു. മഴ താരതമ്യേന കുറവായതിനാല്‍ കാര്‍ഷികമേഖലയും വെല്ലുവിളി നേരിടുന്നു. ലിംഗായത്തുകളും റെഡ്ഡി സമുദായക്കാരും ജനസംഖ്യയില്‍ പ്രബല വിഭാഗങ്ങളാണ്. ബി.ജെ.പി.യുടെ പ്രതീക്ഷ ശക്തിപ്പെടുത്തുന്നതില്‍ ഈ സമുദായക്കാരുടെ നിലപാടുകള്‍ക്ക് ഏറെ പങ്കുണ്ട്. പിന്നാക്ക വിഭാഗക്കാരനും കോണ്‍ഗ്രസിന്റെ ശക്തനായ നേതാവും എം.പി.യുമായ മല്ലികാര്‍ജുന ഖാര്‍ഗെയാണ് പാര്‍ട്ടിയുടെ ഇവിടത്തെ അടിത്തറ ശില്പി. ഭീഷണികളെ ചെറുത്ത് നില ഭദ്രമാക്കാന്‍ അദ്ദേഹത്തിന്റെ കണക്കുകൂട്ടലുകള്ക്കാകുമെന്ന് പാര്‍ട്ടി കരുതുന്നു. സിദ്ധരാമയ്യ സര്‍ക്കാരിന് ഒരു തുടര്‍ച്ചയുണ്ടായാല്‍ അത് സംസ്ഥാനത്തിന് നേട്ടമാകുമെന്നാണ് പാര്‍ട്ടിയുടെ പ്രചാരണം. കോണ്‍ഗ്രസ് ഭരണം സംസ്ഥാനത്തിന്റെ ഭദ്രത തകര്‍ത്തുവെന്ന് ബി.ജെ.പി.യും തിരിച്ചടിക്കുന്നു. കോണ്‍ഗ്രസിന്റേയും ബി.ജെ.പി.യുടേയും സ്ഥാനാര്‍ഥിനിര്‍ണയത്തിലെ പിഴവുകളിലാണ് ജനതാദള്‍-എസ്സിന്റെ പ്രതീക്ഷ. ഇരുപാര്‍ട്ടികളിലേയും വിമതപ്രവര്‍ത്തനങ്ങളും തങ്ങള്‍ക്ക് അനുകൂലഘടകമാകുമെന്നും ജെ.ഡി.എസ്. കരുതുന്നു. സാമുദായിക ചേരിതിരിവുകളും ദേശീയതലത്തിലുണ്ടായ പ്രത്യാശകളും ബി.ജെ.പി.ക്ക് ജില്ലയില്‍ നില മെച്ചപ്പെടുത്താനുള്ള അന്തരീക്ഷം ഒരുക്കിയിട്ടുണ്ടെന്നാണ് നിരീക്ഷണങ്ങള്‍ വ്യക്തമാക്കുന്നത്. അങ്ങനെയായാല്‍ അത് പാര്‍ട്ടിയുടെ പ്രതീക്ഷയായ വടക്കന്‍ മേഖലയിലെ മുന്നേറ്റത്തിന് ആക്കം കൂട്ടും.