ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ

ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് ഫലം നാളെ. ക്രിസ്ത്യന്‍ കോളേജില്‍ വോട്ടെണ്ണലിനുള്ള എല്ലാ ക്രമീകരണങ്ങളും പൂര്‍ത്തിയായി. അതീവ സുരക്ഷാ ക്രമീകരണങ്ങളാണ് വോട്ടെണ്ണല്‍ ദിവസം മണ്ഡലത്തില്‍ ഒരുക്കിയിരിക്കുന്നത്. രാവിലെ എട്ടുമണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 11 മണിയോടെ വിജയിയെ അറിയാം. സ്‌ട്രോങ് റൂമിലേക്ക് മാറ്റിയ വോട്ടിങ് യന്ത്രങ്ങള്‍ നാളെ രാവിലെ ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസറായ കളക്ടര്‍ ടി.വി അനുപമ, തിരഞ്ഞെടുപ്പ് നിരീക്ഷകന്‍ കെ.ഡി കുഞ്ചം എന്നിവരുടെ സാന്നിദ്ധ്യത്തില്‍ പുറത്തെടുക്കും. തപാല്‍ വോട്ടുകളാണ് ആദ്യമെണ്ണുക.വോട്ടെണ്ണലിനായി 69 ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്.

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.

 

More from this section