ചെങ്ങന്നൂര്‍: സമുദായത്തിന്റെ ആവശ്യങ്ങള്‍ അംഗീകരിക്കുന്നവരെ തിരഞ്ഞെടുപ്പില്‍ സഹായിക്കുമെന്ന് വിശ്വകര്‍മ സര്‍വീസ് സൊസൈറ്റി(വി എസ് എസ്) സംസ്ഥാന പ്രസിഡന്റ് ടി യു രാധാകൃഷ്ണന്‍.

വി എസ് എസ് ചെങ്ങന്നൂര്‍ താലൂക്ക് കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. താലൂക്ക് പ്രസിഡന്റ് കെ സി കൃഷ്ണ്‍കുട്ടി അധ്യക്ഷനായി.

സംസ്ഥാന ജനറല്‍ സെക്രട്ടറി എം പി രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തി. എം മനുകൃഷ്ണന്‍, കെ എ ശിവന്‍, മുരുകന്‍ പാളയത്തില്‍, പി സി ഗോപാലകൃഷ്ണന്‍, ടി കെ മഹാദേവന്‍, മഹേശ്വരി അനന്തകൃഷ്ണന്‍, അശോക് രാജ് എന്നിവര്‍ പ്രസംഗിച്ചു. 

content highlights: viswakarma service society on chengannur byelection