പുലിയൂര്‍: ധര്‍മവും അധര്‍മവും തമ്മിലാണ് പോരാട്ടമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. യു.ഡി.എഫ്. പുലിയൂര്‍ മണ്ഡലം തിരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ധര്‍മത്തിന്റെ പക്ഷത്ത് നില്‍ക്കുന്നത് യു.ഡി.എഫാണ്. ബി.ജെ.പിയും, സി.പി.എമ്മും അധര്‍മികളാണ്. വിജയം തീര്‍ച്ചയായും ധര്‍മത്തിന് തന്നെയായിരിക്കും. ഡി. വിജയകുമാറിനു നേരേ ഇരുമുന്നണികളും കടുത്ത അധിക്ഷേപമാണ് നടത്തുന്നത്. തിരഞ്ഞെടുപ്പില്‍ ജനം അവര്‍ക്ക് ചുട്ടമറുപടി കൊടുക്കും- തിരുവഞ്ചൂര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്ത് അംഗം ജോജി ചെറിയാന്‍ അധ്യക്ഷത വഹിച്ചു. റോജി എം.ജോണ്‍ എം.എല്‍.എ. മുഖ്യപ്രഭാഷണം നടത്തി. എം.മുരളി, എം.ലിജു, എബി കുര്യാക്കോസ്, മോഹന്‍ സി.നായര്‍, ഡി.നാഗേഷ് കുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

content highlights: thiruvanchoor radhakrishnan inagurates udf puliyur mandalam election convention