ചെങ്ങന്നൂര്‍: നാമനിര്‍ദേശപത്രിക സമര്‍പ്പിക്കേണ്ട സമയം അവസാനിച്ചപ്പോള്‍ ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ പത്രിക നല്‍കിയത് 25 പേര്‍. എന്‍.ഡി.എ. സ്ഥാനാര്‍ഥി പി.എസ്.ശ്രീധരന്‍പിള്ളയ്ക്കും യു.ഡി.എഫിന്റെ ഡി.വിജയകുമാറിനും അപരന്മാരുണ്ട്.

വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് അപരന്‍മാര്‍ പത്രിക നല്‍കിയത്. വെള്ളിയാഴ്ചയാണ് സൂക്ഷ്മപരിശോധന. തിങ്കളാഴ്ചവരെ പത്രിക പിന്‍വലിക്കാം. വ്യാഴാഴ്ച 11 പേരാണ് പത്രികനല്‍കിയത്.

മൂന്നുമണിവരെയായിരുന്നു സമയം. മൂന്നിനുശേഷം എത്തിയ സോഷ്യല്‍ ആക്ഷന്‍ പാര്‍ട്ടി നേതാവ് റാന്നി സ്വദേശി തോമസുകുട്ടി പാസ്റ്റര്‍ക്ക് പത്രിക സമര്‍പ്പിക്കാനായില്ല. വരണാധികാരി അനുമതി നിഷേധിക്കുകയായിരുന്നു.

content highlights: chengannur bypoll