മായാവതിയുടെ പിന്തുണ, മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് അധികാരത്തിലേക്ക്

ഭോപ്പാല്‍: ബിജെപിയെ അധികാരത്തില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിനെ പിന്തുണക്കുമെന്ന് ബിഎസ്പി നേതാവ് മായാവതി. ആവശ്യമെങ്കില്‍ രാജസ്ഥാനിലും ബിഎസ്പി കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുമെന്നും മായാവതി പറഞ്ഞു. നിലവില്‍ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സ് 114 സീറ്റാണ് നേടിയത്. ഭൂരിപക്ഷം നേടാന്‍ രണ്ട് സീറ്റു കൂടി വേണം. ബിഎസ്പിക്ക് തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളാണ് നേടാനായത്. ഇതോടെ മധ്യപ്രദേശില്‍ കോണ്‍ഗ്രസ്സിന്റെ ഭരണം ഉറപ്പായി. കോണ്‍ഗ്രസ്സിന്റെ വിജയം ബിജെപി വിരുദ്ധ വികാരമുള്ളതുകൊണ്ടാണെന്നും തിരഞ്ഞെടുപ്പില്‍ ബിഎസ്പി മികച്ച പ്രകടനം കാഴ്ചവെച്ചെന്നും മായാവതി വാര്‍ത്താ സമ്മേളനത്തില്‍ മാധ്യമങ്ങളോട് പറഞ്ഞു

 

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.