ന്യൂഡല്‍ഹി: തെലങ്കാന നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ ആദ്യ പട്ടിക പുറത്തിറക്കി. പിസിസി പ്രസിഡന്റ്‌ എന്‍ ഉത്തംകുമാര്‍ റെഡ്ഡി ഹുസുര്‍നഗര്‍ മണ്ഡലത്തില്‍ ജനവിധി  തേടും. കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്‌നിക് ആണ് പട്ടിക പുറത്തുവിട്ടത്.

രാഹുല്‍ ഗാന്ധിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര തിരഞ്ഞെടുപ്പ് സമിതിയുടെ യോഗമാണ് 65 സ്ഥാനാര്‍ഥികളെ നിശ്ചയിച്ചത്‌. സംസ്ഥാനത്തെ പ്രധാനപ്പെട്ട എല്ലാ കോണ്‍ഗ്രസ് നേതാക്കളും യോഗത്തില്‍ പങ്കെടുത്തു. ടിഡിപിയുമായി ചേര്‍ന്ന് സഖ്യമായിട്ടാണ് തെലങ്കാനയില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത്‌.

എന്‍ഡിഎയുടെ സഖ്യകക്ഷിയായിരുന്ന ടിഡിപി പിന്നീട് സഖ്യം ഉപേക്ഷിക്കുകയായിരുന്നു. ബിജെപിക്കെതിരെ വിവിധ കക്ഷികളെ അണിനിരത്തി ഒരു പ്രതിപക്ഷ നിര കെട്ടപ്പടുക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി വിവിധ പാര്‍ട്ടി നേതാക്കളുമായി ചന്ദ്രബാബു നായിഡു കൂടിക്കാഴ്ചകള്‍ നടത്തിവരികയാണ്.

Content Highlights: Congress Releases First List Of Candidates, Telangana Assembly Polls, Election 2018