ജോധ്പുർ: രാജസ്ഥാൻ നിയമസഭാതിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ അശോക് ഗഹ്‌ലോത് തിങ്കളാഴ്ച നാമനിർദേശപത്രിക നൽകി. ജോധ്പുർ ജില്ലയിലെ സർദാർപുര മണ്ഡലത്തിൽനിന്ന് അഞ്ചാംതവണയാണ് ജനവിധി തേടുന്നത്. ഗഹ്‌ലോതിനെതിരേ ബി.ജെ.പി. രംഗത്തിറക്കിയിരിക്കുന്നത് ശംഭുസിങ് ഖേതാസറിനെയാണ്.

1967-ൽ രൂപവത്കരിച്ച സർദാർപുര മണ്ഡലത്തിൽ ഇതുവരെ നടന്ന 11 തിരഞ്ഞെടുപ്പുകളിൽ ഏഴുതവണയും കോൺഗ്രസിനായിരുന്നു ജയം.

Content Highlights: Rajasthan election 2018, Election 2018