ജയ്‌പുർ: ആശയങ്ങൾ തമ്മിലുള്ള പോരാട്ടമാണ് രാജസ്ഥാനിലെ തിരഞ്ഞെടുപ്പിൽ നടക്കുകയെന്ന് സച്ചിൻ പൈലറ്റ്. തിരഞ്ഞെടുപ്പിൽ ജാതിയും മതവും പരാമർശിക്കാൻ താത്പര്യമില്ലെന്ന് എതിരാളിയായ യൂനുസ് ഖാനും. ടോങ്ക് മണ്ഡലത്തിലേക്കുള്ള നാമനിർദേശപത്രിക നൽകിയശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ഇരുവരും.

ജനങ്ങളെ കബളിപ്പിച്ച ബി.ജെ.പിക്കുള്ള മറുപടിയാകും ഈ തിരഞ്ഞെടുപ്പെന്നും കോൺഗ്രസ് അനുകൂല തരംഗമാണ് രാജ്യമെങ്ങുമെന്നും സച്ചിൻ അഭിപ്രായപ്പെട്ടു.

സച്ചിൻ പൈലറ്റിന്റെ മുഖത്ത് പരിഭ്രമം കാണാമെന്ന് പറഞ്ഞ ഖാൻ, വികസനം ചൂണ്ടിക്കാട്ടിയായിരിക്കും വോട്ടുതേടുകയെന്നും വ്യക്തമാക്കി.