കണ്ണൂര്‍:  മതേതര വോട്ടുകള്‍ ഭിന്നിപ്പിച്ച് ബിജെപിയുടെ വിജയം ഉറപ്പാക്കാന്‍ സിപിഎമ്മിലെ പ്രകാശ് കാരാട്ട് വിഭാഗം അമിത് ഷായില്‍ നിന്ന് 100 കോടി കൈപ്പറ്റിയെന്ന ഗുരുതര ആരോപണവുമായി എപി അബ്ദുള്ളക്കുട്ടി. 
കോണ്‍ഗ്രസ്സ് വിരോധത്തിന്റെ പേരില്‍ നടന്ന ഗൂഢാലോചനകളുടെ ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ സീതാംറാം യച്ചൂരി വിഭാഗം തന്നെ പാര്‍ട്ടിക്കകത്ത് ഉന്നയിക്കാന്‍ ഒരുങ്ങുന്നു എന്നാണ് പഴയ ദില്ലി സഖാക്കളില്‍ നിന്ന് കിട്ടുന്ന വിവരമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ അബ്ദുള്ള കുട്ടി പറയുന്നു. 

രാജസ്ഥാനില്‍ മാത്രം 28 സ്ഥാനാര്‍ഥികളെ നിര്‍ത്തി നാല് ലക്ഷത്തോളം മതേതരവോട്ടുകള്‍ ശിഥിലമാക്കി. ഈ സംസ്ഥാനത്ത് മൂന്ന് സീറ്റില്‍ ബിജെപി യെ ജയിപ്പിച്ച് കൊടുത്തത് സിപിഎം സാന്നിദ്ധ്യമാണ്. രാജസ്ഥാനിലെ പിലിബംഗ മണ്ഡലത്തില്‍ ബിജെപയിലെ ദര്‍വേന്ദ്രകുമാര്‍ തൊട്ടടുത്ത കോണ്‍ഗ്രസ്സിലെ വിനോദ് കുമാറിനെ തോല്‍പ്പിച്ചത് 278 വോട്ട് നാണ്.

സിപിഎം സ്ഥാനാര്‍ത്ഥി ഇവിടെ മാത്രം 2659 മതേതര വോട്ടുകളാണ് പിടിച്ചത്. ഭൂരിപക്ഷ സ്ഥലത്തും കെട്ടിവെച്ച കാശ് കിട്ടുന്നില്ലെങ്കിലും പാര്‍ട്ടിക്ക് കോടികള്‍ കിട്ടുന്ന ഒരു ഉഗ്രന്‍ ഗെയ്മാണ് ഇവര്‍ പയറ്റിയതെന്നും അദ്ദേഹം പറയുന്നു.

Content Highlights: A P Abdullakutty, Karat group, 100 crores, Amit shah