തിരഞ്ഞെടുപ്പ്  നമുക്ക് ഒരു യുദ്ധമാണ്.സ്കൂൾ ഇലക്ഷൻ മുതൽ പാർലമന്റ് ഇലക്ഷൻ വരെ ഇതിൽ മാറ്റമില്ല.ഇലക്ഷൻ കാമ്പയിൻ അസഹനീയ മാറുന്നതും നമുക്ക് പരിചിതം. മഹാഭാരത യുദ്ധം മുതൽ എത്രയോ പടയോട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്  ഉത്തരേന്ത്യയിലെ മണ്ണ്. കുതിരക്കുളമ്പടികളും പീരങ്കികളും പട്ടാള ബൂട്ടുകളും പിറക്കാനിരിക്കുന്ന കുഞ്ഞുങ്ങളുടെ ജാതകം കുറിച്ച നാട്.

rajastan
ഉദയ്പുര്‍

എന്നാൽ തിരഞ്ഞെടുപ്പ് നൽകുന്ന ഉത്തരേന്ത്യൻ ദൃശ്യങ്ങൾ മറ്റൊന്ന്. നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്ന ഏതാനും സംസ്ഥാനങ്ങളിൽ രാജസ്ഥാനിലൂടെയായിരുന്നു ഞങ്ങളുടെ യാത്ര.തിരഞ്ഞെടുപ്പിനു മുമ്പുള്ള കൃത്യം ഒരാഴ്ച്ചക്കാലം.

പ്രചരണച്ചൂടിൽ തിളച്ചു മറിയേണ്ട കാലം. തലസ്ഥാനമായ ജയ്പൂരിൽ തുടങ്ങി രജപുത്ര പോരാട്ടങ്ങളുടെ വീരഗാഥകളുറങ്ങുന്ന ചിറ്റോര്‍ഗറില്‍. സൂഫി പാരമ്പര്യമുറങ്ങുന്ന അജ്മീറും മേളയ്ക്ക് പേരുകേട്ട പുഷ്കറും ടെക്സ്റ്റയിൽ വ്യവസായ മേഖലയായ  ബിൽവാഡയും പിന്നിട്ട് ഇന്ത്യയിലെ കാല്‍പനിക നഗരമായ ഉദയ്പുര്‍ വരെയുള്ള യാത്ര.

rajastan
ഉദയ്പുറില്‍നിന്ന്‌

ഒരിടത്തും കാണാതിരുന്നത് ഒന്ന് മാത്രം.നിർണ്ണായകമായ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ആവേശവും പോരാട്ടവും. ഇലക്ഷൻ റിപ്പോർട്ട് ചെയ്യാനെത്തിയ ഞങ്ങൾ രാഷ്ട്രീയ പാർട്ടികളുടെ ഒരു പ്രകടനമോ പൊതുയോഗമോ കാണാൻ കൊതിച്ചു പോയി എന്നു പറഞ്ഞാൽ അതിൽ അതിശയോക്തിയില്ല!. പ്രചരണത്തിന്റെ അവസാന ദിനമായ ഡിസംബർ അഞ്ചിന് ഉദയ്പുറില്‍ ഞങ്ങൾ കണ്ട റോഡ് ഷോ മുഖ്യധാര രാഷ്ട്രീയകക്ഷിയുടെതായിരുന്നില്ല .ഏതോ സ്വതന്ത്ര സ്ഥാനാർത്ഥിയുടെ...

rajastan
ഉദയ്പുറില്‍നിന്ന്‌

ഇങ്ങനെ ഒക്കെ ആണെങ്കിലും ഇന്ത്യയുടെ ഹൃദയഭൂമിയുടെ മനസ്സമ്മതം ഇവർ കൈക്കലാക്കിയിട്ടുണ്ട്. പേരിന് പാർട്ടികളും ജനാധിപത്യവും ഉണ്ടെങ്കിലും മതവും ജാതിയും വർണ്ണവും ഗോത്രവുമായി മനുഷ്യർ വിഭജിക്കപ്പെട്ടിരിക്കുന്നു.

ഒരു ഫ്യൂഡൽ സമൂഹത്തിൽ നിന്ന് യഥാർത്ഥ ജനാധിപത്യത്തിലേക്കെത്താൻ ഇന്ത്യ ഇനിയും എത്രയോ പതിറ്റാണ്ടുകൾ താണ്ടേണ്ടിയിരിക്കുന്നു എന്ന് സ്വയം ബോധ്യപ്പെടും.മരുഭൂമിയോട്  തൊട്ട് സൂര്യന്റെ കാർക്കശ്യ ങ്ങൾക്കു താഴെ പരന്നൊഴുകുന്ന ഈ ഭൂഭാഗത്ത് പക്ഷെ ജീവിതം  കഠിനമാണ്.തിരഞ്ഞെടുപ്പിന്റെ സാന്നിദ്ധ്യമോ അടിയൊഴുക്കുകളോ നിത്യജീവിതത്തെ തെല്ലും സ്പർശിക്കുന്നേ ഇല്ല എന്നു തോന്നി ഇവരോടൊപ്പമുള്ള ഈ യാത്രയിൽ.

content highlights: Rajastan assembly election 2018